/kalakaumudi/media/media_files/2024/12/30/5dcM0y6mtwiQ8s3iUqRz.jpg)
മഹാകുംഭമേളയ്ക്ക് ക്ഷണിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉപഹാരം നല്‍കുന്നു
ലക്‌നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനും ധനമന്ത്രി നിര്‍മല സീതാരാമനും ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയ്ക്കും പ്രയാഗ്രാജില്‍ 2025ല്‍ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണമുണ്ട്. 2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള.
ആഭ്യന്തരമന്ത്രി അമിത് ഷാ, മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, മിസോറം ഗവര്‍ണര്‍ വി.കെ.സിങ് എന്നിവരെയും കുംഭമേളയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള ഉപഹാരങ്ങളും യോഗി കൈമാറി. പ്രമുഖരുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ യോഗി എക്‌സില്‍ പങ്കുവച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. കുംഭമേള ചരിത്രത്തില്‍ ഇടംനേടുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ജയ്വീര്‍ സിങ് പറഞ്ഞു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.