/kalakaumudi/media/media_files/0hVjv6hXJCeCtnhjWmeg.jpeg)
മഹാകുംഭമേള ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപുരോഹിതരും ഒപ്പം പങ്കെടുത്തു. യോഗിക്കൊപ്പം യു പി മന്ത്രിമാരും പ്രയാഗ് രാജിലെത്തിയത്.അറെയില്‍ വിഐപി ഘട്ടില്‍ നിന്ന് സംഗമസ്ഥാനത്തേക്ക് മോട്ടോര്‍ ബോട്ടിലാണ് സംഘമെത്തിയത്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവരും മറ്റ് കാബിനറ്റ് അംഗങ്ങളുമാണ് പുണ്യസ്‌നാനം നടത്തിയത്. ഐക്യത്തിന്റെയും സമത്വത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമാണ് മഹാകുംഭമേള. ത്രിവേണി സംഗമത്തില്‍ മന്ത്രിമാര്‍ക്കൊപ്പം അമൃതസ്‌നാനം നടത്താനായെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഗംഗയും യമുനയും സരസ്വതിയും എല്ലാവര്‍ക്കും നല്ലത്മാത്രം വരുത്തട്ടെയെന്നും യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പൂജകളും നടത്തി.