മുഹറത്തിനെതിരെ വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്

പണ്ട് മുഹ്റം ആഘോഷത്തിൻ്റെ ഭാഗമായ താസിയയുടെ പേരിൽ പാവപ്പെട്ടവരുടെ വീടുകൾ പൊളിച്ചു കളയുകയും, മരങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് മുഹറം ആഘോഷിക്കുന്നത് പോലും അറിയുന്നില്ല.

author-image
Anagha Rajeev
New Update
j
Listen to this article
0.75x1x1.5x
00:00/ 00:00

മുഹറത്തിനെതിരെ വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ നിയമങ്ങൾ അനുസരിച്ചു ആഘോഷിക്കാൻ കഴിയില്ലെങ്കിൽ വീട്ടിൽ ഇരിക്കണമെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.

‘പണ്ട് മുഹ്റം ആഘോഷത്തിൻ്റെ ഭാഗമായ താസിയയുടെ പേരിൽ പാവപ്പെട്ടവരുടെ വീടുകൾ പൊളിച്ചു കളയുകയും, മരങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് മുഹറം ആഘോഷിക്കുന്നത് പോലും അറിയുന്നില്ല. ആഘോഷിക്കണമെങ്കിൽ സർക്കാർ പറയുന്ന നിയമങ്ങൾ കേട്ടു ആഘോഷിക്കണമെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. ഇന്നലെ നടന്ന ഉത്തർപ്രദേശ് ബിജെപി പ്രവർത്തക സമയതിയിലാണ് യോഗി ആദിത്യനാഥ് വിവാദ പരാമർശം നടത്തിയത്. 

yogi adityanath Muharram