പ്രധാനമന്ത്രിക്ക് പിന്നാലെ യോഗിയും കോൺഗ്രസ് പ്രകടനപത്രികക്കെതിരെ

പ്രധാനമന്ത്രിക്ക് പിന്നാലെ യോഗിയും കോൺഗ്രസ് പ്രകടനപത്രികക്കെതിരെ

author-image
Sukumaran Mani
New Update
Yogi Adithyanath

Yogi

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാൽ ശരിഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പ്രകടന പത്രിക പറയുന്നതെന്ന് ഉത്തൽ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യ അംബേദ്ക്കർ ഉണ്ടാക്കിയ ഭരണഘടന പ്രകാരമാണ് പ്രവർത്തിക്കുകയെന്നും ശരി അത്ത് നിയമപ്രകാരമല്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. യുപിയിലെ അംരോഹയിൽ ബിജെപി തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ പൊതുസ്വത്തിൽ മുസ്ലിങ്ങൾക്കാണ് ആദ്യ അവകാശമെന്ന് പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിംഗ് പറഞ്ഞു. അപ്പോൾ ദളിതരും പിന്നാക്കക്കാരും കർഷകരുമൊക്കെ എങ്ങോട്ട് പോകും. യോഗി ആദിത്യനാഥ് ചോദിച്ചു. രാജ്യത്തെ എല്ലാ കാലത്തും വഞ്ചിച്ചവരാണ് ഇപ്പോൾ ഇന്ത്യ മുന്നണിയായി നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്. രാജ്യത്തിൻ്റെ വിഭവങ്ങൾ കൊള്ളയടിച്ച ഒരു കുടുംബമാണവർ. യുപി മുഖ്യമന്ത്രി പറഞ്ഞു. 

yogi adhithyanath lok sabha elelction 2024