തുടര്‍ച്ചയായി ശല്യംചെയ്ത യുവാവിനെ  സ്ത്രീകള്‍ ചേര്‍ന്ന് തല്ലിക്കൊന്നു

തുടര്‍ച്ചയായി ശല്യം ചെയ്ത യുവാവിനെ ഒരുകൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. പോലീസില്‍ പല തവണ പരാതി നല്‍കിയിട്ടും കാര്യമില്ലാതായതോടെയാണ് സ്ത്രീകള്‍ കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

author-image
Prana
New Update
murder case
Listen to this article
0.75x1x1.5x
00:00/ 00:00

തുടര്‍ച്ചയായി ശല്യം ചെയ്ത യുവാവിനെ ഒരുകൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. പോലീസില്‍ പല തവണ പരാതി നല്‍കിയിട്ടും കാര്യമില്ലാതായതോടെയാണ് സ്ത്രീകള്‍ കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം.
ഷംഷാബാദ് സ്വദേശിയായ യുവാവ് പ്രദേശത്തെ സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്നു. പലരും പല തവണ പോലീസില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ല. കൊല്ലപ്പെട്ട 35കാരന്റെ കണ്ണില്‍പെടാതെ നോക്കാനാണ് പോലീസ് ഉപദേശിച്ചതത്രെ.
ഒടുവില്‍ കഴിഞ്ഞ ദിവസും ഒരു സ്ത്രീക്ക് നേരെ മോശം പെരുമാറ്റമുണ്ടായതോടെ സ്ത്രീകള്‍ സംഘടിച്ചെത്തുകയായിരുന്നു. യുവാവിനെ പിടികൂടി മരത്തില്‍ കെട്ടിയിട്ട ശേഷം വടി കൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു. പ്രദേശവാസികള്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മരിച്ചു.
പ്രതികളില്‍ സംഗീത, മഹേശ്വരി, ചന്ദ്രകല എന്നീ സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

man murder hyderabad