ബെംഗളൂരു വിമാനത്താവളത്തില്‍ യുവാവ് കൊല്ലപ്പെട്ടു

വിമാനത്താവളത്തിലെ ജീവനക്കാരനായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളിയിലെ ടെര്‍മിനല്‍ ഒന്നിന് സമീപത്താണ് സംഭവമുണ്ടായത്.

author-image
Prana
New Update
murder case
Listen to this article
0.75x 1x 1.5x
00:00 / 00:00

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവാവിനെ കുത്തിക്കൊന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു.

ദേവനഹള്ളിയിലെ ടെര്‍മിനല്‍ ഒന്നിന് സമീപത്താണ് സംഭവമുണ്ടായത്. പ്രതി രമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. രമേഷും രാമകൃഷ്ണയും തുംകൂര്‍ ജില്ലയിലെ മധുഗിരി താലൂക്കില്‍ നിന്നുള്ളവരാണ്.

ജോലിക്കിടെ യുവാവിന് അടുത്തെത്തിയ രമേഷ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ടെര്‍മിനലിന് സമീപത്തെ ശുചിമുറിക്ക് അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ യുവാവിനെ കുത്തിക്കൊന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

airport bangalore murder