കാഞ്ഞങ്ങാട്: വാട്‌സാപ്പ് ശബ്ദസന്ദേശത്തിലൂടെ മൊഴി ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവ് അബ്ദുള്‍ റസാഖിനെതിരെ കോടതിയെ സമീപിച്ച് ഭാര്യ. ഭാര്യയ്ക്ക് മാനസിക രോഗമുണ്ടെന്ന് ഈ മുത്തലാഖ് ചൊല്ലിയ ഓഡിയോയില്‍ യുവാവ് ആരോപിക്കുന്നുണ്ട്. യുവതി കഴിഞ്ഞ ദിവസം ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.മുത്തലാഖ് നിരോധനനിയമം പ്രാബല്യത്തില്‍ വന്നശേഷം പോലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്. വിദേശത്തുള്ള ഭര്‍ത്താവ് ഈ മാസം 21-ന് പിതാവിന്റെ ഫോണില്‍ മൂന്നുതവണ തലാഖ് ചൊല്ലിയെന്ന് പറഞ്ഞ് ശബ്ദസന്ദേശം അയച്ചെന്നാണ് പരാതി. 2022 ഓഗസ്റ്റ് എട്ടിനായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭയില്‍ മുസ്ലിം മതാചാരപ്രകാരം രജിസ്റ്റര്‍ചെയ്തു. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം സ്ത്രീധനം പോരെന്നുപറഞ്ഞ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുകയായിരുന്നുവെന്നും വിവാഹസമയത്ത് അണിഞ്ഞ 20 പവന്‍ ആഭരണങ്ങള്‍ ഭര്‍ത്താവ് വിറ്റെന്നും പരാതിയില്‍ പറയുന്നു. വിവാഹനിശ്ചയ സമയത്ത് 50 പവന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ബാക്കി സ്വര്‍ണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നിരന്തര പീഡനമെന്നും പരാതിയിലുണ്ട്.
വാട്സാപ്പ് വഴി മൊഴി ചൊല്ലി; കോടതിയെ സമീപിച്ച് യുവതി
വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം സ്ത്രീധനം പോരെന്നുപറഞ്ഞ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുകയായിരുന്നുവെന്നും വിവാഹസമയത്ത് അണിഞ്ഞ 20 പവന്‍ ആഭരണങ്ങള്‍ ഭര്‍ത്താവ് വിറ്റെന്നും പരാതിയില്‍ പറയുന്നു
New Update