youngest candidates who won lok sabha polls to become mps
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച, പ്രായം കുറഞ്ഞ നാല് പേരാണ് ഇത്തവണ പാർലമെന്റിലേയ്ക്ക് എത്തുന്നത്. സമാജ് വാദി പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച പുഷ്‌പേന്ദ്ര സരോജ്, പ്രിയ സരോജ്, ലോക്ജനതാ ശക്തി പാർട്ടിയുടെ ശാംഭവി ചൗധരിയും കോൺഗ്രസിന്റെ സഞ്ജന ജാദവും ആണ് പ്രായം കുറഞ്ഞ നാല് എംപിമാർ.
ശാംഭവി ചൗധരി
ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന അശോക് ചൗധരിയുടെ മകളാണ് ശാംഭവി ചൗധരി.സമസ്തിപൂർ നിയോജക മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്റെ സണ്ണി ഹസാരിയെ പരാജയപ്പെടുത്തിയാണ് എൻഡിഎ സ്ഥാനാർഥിയും 25 കാരിയുമായ ശാംഭവി ചൗധരി വിജയിച്ചത്. ജെഡിയു മന്ത്രി മഹേശ്വർ ഹസാരിയുടെ മകനാണ് സണ്ണി ഹസാരി. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശാംഭവി എൻഡിഎയുടെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥിയാണെന്ന് പരിചയപ്പെടുത്തിയിരുന്നു.
സഞ്ജന ജാദവ്
രാജസ്ഥാനിലെ ഭരത്പൂർ മണ്ഡലത്തിൽ നിന്നാണ് സഞ്ജന ജാദവ് വിജയിച്ചത്. ബിജെപിയുടെ രാംസ്വരൂപ് കോലിയെ 51,983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. 2023 ലെ അസംബ്ലി തെരഞ്ഞെടുപ്പിലും സഞ്ജന മത്സരിച്ചിരുന്നെങ്കിലും ബിജെപിയുടെ രമേഷ് ഖേദിയോട് വെറും 409 വോട്ടുകൾക്ക് പരാജയപ്പെട്ടു.രാജസ്ഥാൻ പോലീസ് കോൺസ്റ്റബിളായ കപ്തൻ സിങ്ങിനെയാണ് സഞ്ജന വിവാഹം ചെയ്തത്.
പുഷ്‌പേന്ദ്ര സരോജ്
മുമ്പ് ബിജെപി കൈവശം വച്ചിരുന്ന കൗശമ്പി പാർലമെന്റ് സീറ്റിൽ നിന്ന് എസ്പി സ്ഥാനാർഥിയായി പുഷ്‌പേന്ദ്ര സരോജ് രാഷ്ട്രീയത്തിലെത്തുന്നത്. ബിജെപി സിറ്റിംഗ് എംപി വിനോദ് കുമാർ സോങ്കറിനെ 103,944 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പുഷ്‌പേന്ദ്ര വിജയിച്ചത്. അഞ്ച് തവണ എംഎൽഎയും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ഇന്ദർജിത് സരോജിന്റെ മകനാണ് പുഷ്‌പേന്ദ്ര.
പ്രിയ സരോജ്
5,850 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മച്ച്‌ലിഷഹർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത് പ്രിയ സരോജ് വിജയിച്ചത്. സിറ്റിംഗ് ബിജെപി എംപി ഭോലാനാഥിനെതിരെയാണ് പ്രിയ സരോജ് മത്സരിച്ചത്. മൂന്ന് തവണ എംപിയായ തൂഫാനി സരോജിന്റെ മകളാണ് പ്രിയ.