പാര്‍ലിമെന്റ് മന്ദിരത്തിന് മുന്നില്‍ തീകൊളുത്തി യുവാവ്

ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഫോറന്‍സിക് സംഘവും പോലീസും സ്ഥലത്ത് പരിശോധന നടത്തി. ഇയാളുടെ ബാഗ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

author-image
Prana
New Update
as

പാര്‍ലിമെന്റ് മന്ദിരത്തിനു മുന്നില്‍ ദേഹത്ത്  തീകൊളുത്തി ജീവനൊടുക്കാന്‍ യുവാവിന്റെ ശ്രമം. ഇയാളെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 വയസ്സ് മതിക്കുന്ന യുവാവാണ് ആത്മഹത്യക്കു ശ്രമിച്ചത്.ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം. പുതിയ പാര്‍ലിമെന്റ് മന്ദിരത്തിനു മുന്നിലെ റോഡിലെത്തിയ യുവാവ് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നു. ഇയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഫോറന്‍സിക് സംഘവും പോലീസും സ്ഥലത്ത് പരിശോധന നടത്തി. ഇയാളുടെ ബാഗ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

parliament