2002-ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യസാക്കിയ ജാഫ്രി (86) അന്തരിച്ചു.ഹൈദ്രാബാദിലായിരുന്നു അന്ത്യം.ഗുജറാത്ത് കലാപത്തിൽ 68 പേർക്കൊപ്പം അവരുടെ ഭർത്താവ് ഇഹ്‌സാന്‍ ജാഫ്രിയും അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടിരുന്നു.ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതി തേടി ജീവിതം സമർപ്പിച്ചതിന്റെ അന്ത്യമാണ് സാക്കിയ ജാഫ്രിയുടെ വിയോഗം.മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് എക്സിൽ സാക്കിയയുടെ മരണവാർത്ത പങ്കിട്ടു,അവരെ "മനുഷ്യാവകാശ സമൂഹത്തിന്റെ അനുകമ്പയുള്ള നേതാവായി "അനുസ്മരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളെ അക്രമത്തിന് ഉത്തരവാദികളാക്കാൻ 2006 മുതൽ അവർ നിരന്തരമായ നിയമപോരാട്ടം നടത്തിവരികയായിരുന്നു.
ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി അന്തരിച്ചു
2002-ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി (86) അന്തരിച്ചു.ഹൈദ്രാബാദിലായിരുന്നു അന്ത്യം
New Update