ബ്ലിങ്കിറ്റില്‍ 1500 കോടി നിക്ഷേപിച്ച് സൊമാറ്റോ

സൊമാറ്റോ ബ്ലിങ്കിറ്റില്‍ മൊത്തം 4,300 കോടി രൂപ നിക്ഷേപിച്ചു. സൊമാറ്റോയില്‍ നിന്ന് ബ്ലിങ്കിറ്റിലേക്ക് പണം നിക്ഷേപിക്കുന്നത് പ്രധാനമായും സ്ഥാപനത്തിന്റെ നഷ്ടം നികത്താന്‍ വേണ്ടിയാണ്.

author-image
Prana
New Update
zomato

ഇന്ത്യയിലെ ഏറ്റവും വലിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റിന് അതിന്റെ മാതൃ കമ്പനിയായ സൊമാറ്റോയില്‍ നിന്ന് 1,500 കോടി രൂപ ഫണ്ട് ലഭിച്ചു. കഴിഞ്ഞ മാസവും സൊമാറ്റോ കമ്പനിയിലേക്ക് 500 കോടി രൂപ നിക്ഷേപിച്ചിരുന്നു. 2022 ഓഗസ്റ്റില്‍ ഓണ്‍ലൈന്‍ ഗ്രോസറി ഡെലിവറി സ്ഥാപനമായ ബ്ലിങ്കിറ്റിനെ ഏറ്റെടുത്തതിനുശേഷം, സൊമാറ്റോ ബ്ലിങ്കിറ്റില്‍ മൊത്തം 4,300 കോടി രൂപ നിക്ഷേപിച്ചു. സൊമാറ്റോയില്‍ നിന്ന് ബ്ലിങ്കിറ്റിലേക്ക് പണം നിക്ഷേപിക്കുന്നത് പ്രധാനമായും സ്ഥാപനത്തിന്റെ നഷ്ടം നികത്താന്‍ വേണ്ടിയാണ്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ സൊമാറ്റോ 8,500 കോടി രൂപയാണ് ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ് വഴി സമാഹരിച്ചത് ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ അവരുടെ ഡാര്‍ക്ക് സ്റ്റോറുകൾ അതിവേഗം വികസിപ്പിക്കുകയാണ്. ഡിസംബര്‍ അവസാനത്തോടെ ബ്ലിങ്കിറ്റ് 1,007 ഡാര്‍ക്ക് സ്റ്റോറുകള്‍ ആരംഭിച്ചിട്ടുണ്ട്.

Zomato