/kalakaumudi/media/media_files/2025/11/11/bihar-election-2025-11-11-11-14-57.jpg)
പട്ന :ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ശക്തമായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാംഘട്ട വേട്ടെടുപ്പ് നടക്കുന്ന ബീഹാറിൽ അതീവ സുരക്ഷ നിർദ്ദേശം കർശനമാക്കി .
ഇതിനെത്തുടർന്ന് സംസ്ഥാനത്തുടനീളം കനത്ത സുരക്ഷ വർധിപ്പിച്ചു .
ബീഹാറിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ കുറച്ചു മണിക്കൂറുകൾക്ക് മുന്നെയാണ് ഇത്തരത്തിൽ അതീവ ഭയാനകമായ സ്ഫോടനം ഉണ്ടായിരിക്കുന്നത് .
ഉഗ്ര ശേഷിയുള്ള സ്ഫോടനവസ്തുക്കൾ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള ആക്രമണം നടത്തിയിരിക്കുന്നത് .
ചെറിയ വേഗതയിൽ വരികയായിരുന്ന വാഹനം നിർത്തിയതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള പൊട്ടിത്തെറി സംഭവിച്ചത് .
തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തുന്നതോടൊപ്പം തന്നെ സായുധ സേനയെ വിന്യസിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട് .
ബീഹാറിൽ ഏരിയ ഡൊമിനേഷൻ പട്രോളിങ്ങും തിരച്ചിലും ശക്തമാക്കുകയും ദേശവിരുദ്ധ ശക്തികളുടെ ഏത് ശ്രമങ്ങളെയും തടയുന്നതിന് വേണ്ടിയുള്ള അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പോലീസ് വിനയ് കുമാർ പറഞ്ഞു.
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ സമീപത്തുണ്ടായിരുന്ന കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു .സ്ഫോടനത്തെ തുടർന്ന് മുംബൈ, കൊൽക്കത്ത, ജയ്പൂർ, ഹരിയാന, പഞ്ചാബ്, ഹൈദരാബാദ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് .
ബിഹാറിൽ 122 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
