ഡൽഹി സ്‌ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ,അതീവ ദുഃഖകരവും ആശങ്കാജനകവുമായ സംഭവമെന്ന് രാഹുൽ ഗാന്ധി ;

സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുബത്തോടൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും പരിക്കേറ്റവർ എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിച്ചു ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു എന്നും നരേന്ദ്ര മോദി വ്യക്തമാക്കി .

author-image
Devina
New Update
rahul modhi


ഡൽഹി :ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ അതി ദാരുണമായ സ്‌ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാന മന്ത്രി നരേന്ദ്രമോദി .

സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുബത്തോടൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും പരിക്കേറ്റവർ എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിച്ചു ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു എന്നും നരേന്ദ്ര മോദി വ്യക്തമാക്കി .

ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സ്ഫോടനവാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവും ആണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.'

ഈ ദാരുണമായ അപകടത്തിൽ നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം നിലകൊള്ളുന്നു.

 എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ആശംസിക്കുന്നു.'

രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ചു.സ്ഫോടന വാർത്ത ഹൃദയഭേദകമാണെന്ന് പ്രിയങ്കാ ഗാന്ധിയും പറഞ്ഞു. 

മരിച്ചവരുടെ കുടുംബങ്ങളോട് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രിയങ്ക എക്സിൽ കുറിച്ചു.

 മരിച്ചവരുടെ ആത്മാക്കൾക്ക് ദൈവം ശാന്തി നൽകട്ടെയെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടേയെന്നും പ്രിയങ്കാ ഗാന്ധി കുറിച്ചു.

 സംഭവം അത്യന്തം ദുഖകരമാണെന്നും സർക്കാർ സമഗ്രമായി അന്വേഷണം നടത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

ഉത്തരവാദികളെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.