ടൂർ പോകാൻ പണം ഇല്ലാത്തത് കൊണ്ട് ഇനി ഒരു കുട്ടിയും വിഷമിക്കേണ്ട

author-image
Vineeth Sudhakar
New Update
v shivan

V shivankutty

ടൂർ പോകാൻ പണം ഇല്ലാത്തതിന്റെ പേരിൽ ഇനി ഒരു കുട്ടിയെ പോലും മാറ്റി നിർത്തരുത് എന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടി.നിലവിൽ എല്ലാ കുട്ടികൾക്കും സാധിക്കുന്ന രീതിയിൽ ടൂർ ഫീസ് തീരുമാനിക്കണം എന്നും എന്നിട്ടും പണം ഇല്ലാത്ത കുട്ടികളെ അധ്യാപകരും PTA യും ചേർന്ന് സഹായിക്കണം എന്നും മന്ത്രി പറഞ്ഞു.നിലവിലെ അദ്ധ്യായന വർഷം അവസാനിക്കാറായ സാഹചര്യത്തിൽ പല സ്കൂളുകളും കുട്ടികളെ ടൂർ കൊണ്ട് പോകുന്ന സമയമാണിത്.അപകടമുണ്ടാവാതെ ഇരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം എന്നും അദ്ദേഹം കൂട്ടി ചേർത്തു.നിലവിൽ ടൂർ പോകുന്ന ബസ്സുകൾ വാഹനങ്ങൾ എല്ലാം പരിശോധിച്ച് ഫിറ്റ്‌നസ്സ് സർട്ടിഫിക്കറ്റ് എടുക്കേണ്ടത് ഉണ്ട്.