/kalakaumudi/media/media_files/2025/12/02/tobacco-2025-12-02-16-37-51.jpg)
ന്യൂഡൽഹി: ജിഎസ്ടി നഷ്ടപരിഹാര സെസ് പിരിവ് അവസാനിക്കുന്ന സാഹചര്യമായതിനാൽ പാൻമസാലയ്ക്കും സിഗരറ്റ്, പുകയില ഉത്‌പന്നങ്ങൾക്കും പുതുതായി അധിക നികുതി ചുമത്താനുള്ള നിയമ നിർമാണവുമായി കേന്ദ്രം .
എല്ലായിനം പുകയില ഉൽപന്നങ്ങൾക്കും നിലവിൽ ജി.എസ്.ടിക്കൊപ്പം നഷ്ടപരിഹാര സെസും ചുമത്തുന്നുണ്ട്.
ഇതിന് പകരമായി എക്‌സൈസ് ഡ്യൂട്ടി ചുമത്താൻ സാധിക്കുന്നതാണ് കേന്ദ്ര എക്‌സൈസ് ഭേദഗതി ബിൽ 2025.
പുകയില ഉത്പന്നങ്ങളുടെ എക്‌സൈസ് നികുതി വർധിപ്പാക്കാൻ കേന്ദ്രസർക്കാരിന് അനുമതി നൽകുന്നത് കൂടിയാണ് ബിൽ.
പാൻ മസാല പോലുള്ള ഉത്പന്നങ്ങളുടെ നിർമാണത്തിന് സെസ് ഈടാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് ദി ഹെൽത്ത് സെക്യുരിറ്റി സേ നാഷണൽ സെക്യുരിറ്റി സെസ് ബിൽ 2025.
ഈ നിയമത്തിന് കീഴിൽ മറ്റെന്തെങ്കിലും ഉത്പന്നങ്ങൾക്ക് ലെവി ഈടാക്കാനാകുമോയെന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
