മീര ജാസ്മിന്റെ പിതാവ് ജോസഫ് അന്തരിച്ചു

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം

author-image
Rajesh T L
New Update
meera

മീര ജാസ്മിൻ അച്ഛൻ ജോസഫിനൊപ്പം

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി:  സിനിമാ നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഭാര്യ: ഏലിയാമ്മ ജോസഫ്. മീരയെ കൂടാതെ ജിബി സാറ ജോസഫ്, ജെനി സാറ ജോസഫ്, ജോർജ്, ജോയ് എന്നിവരും മക്കളാണ് . നീണ്ട ഇടവേളയ്ക്ക് ശേഷം ജയറാം നായകനായ മകൾ എന്ന ചിത്രത്തിലൂടെയാണ് മീര സിനിമയിലേക്ക് തിരിച്ചു വരുന്നത്.

meera jasmine film actress