കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി

തീർത്ഥാടനത്തിയ രണ്ട് യുവാക്കൾ ആണ് ബാവലി പുഴയിൽ കാണാതായത്. കോഴിക്കോട് അത്തോളി സ്വദേശിയായ നിഷാന്തിന്റെ മൃതദേഹം ഇന്നലെ കാണിച്ചാർ ഓടം തോട് ചപ്പാത്ത് പുഴയിൽ നിന്നും കണ്ടെത്തിയിരുന്നു

author-image
Shibu koottumvaathukkal
New Update
Screenshot_20250618_213306_Chrome

കണ്ണൂർ : കൊട്ടിയൂർ ക്ഷേത്രദർശനത്തിനെത്തി ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി. ആറളം ഫാം ചപ്പാത്തിന് സമീപത്ത് നിന്നാണ് കാഞ്ഞങ്ങാട് ചാമുണ്ഡി കുന്ന് സ്വദേശി അഭിജിത്തിന്റെ (23) മൃതദേഹം കണ്ടെത്തിയത്.

തീർത്ഥാടനത്തിയ രണ്ട് യുവാക്കൾ ആണ് ബാവലി പുഴയിൽ കാണാതായത്. കോഴിക്കോട് അത്തോളി സ്വദേശിയായ നിഷാന്തിന്റെ മൃതദേഹം ഇന്നലെ കാണിച്ചാർ ഓടം തോട് ചപ്പാത്ത് പുഴയിൽ നിന്നും കണ്ടെത്തിയിരുന്നു. 

ഇന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ആയിരുന്നു അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.  

 

missing kannur River