/kalakaumudi/media/media_files/2025/09/01/shyam-g-menon-2025-09-01-22-44-33.jpg)
തിരുവനന്തപുരം: സ്വതന്ത്ര പത്രപ്രവര്‍ത്തകനും ബിസിനസ് ലൈനിന്റെ മുന്‍ കറസ്‌പോണ്ടന്റുമായിരുന്ന ശ്യാം ജി മേനോന്‍ അന്തരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. വിഖ്യാത ബാലസാഹിത്യകാരി പരേതയായ വിമല മേനോന്റെയും സിഇടി പ്രൊഫസര്‍ പരേതനായ യു.ജി മേനോന്റെയും മകനാണ്. എന്‍ജിനിയറിങ് കോളേജ് പ്രൊഫസറും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനുമായ പ്രൊഫ. ആര്‍.ജി മേനോന്റെ അനന്തിരവനുമാണ്.