/kalakaumudi/media/media_files/2025/01/31/USrIRAnqHtz0mVversEV.jpg)
Muhmmed Madani
കോഴിക്കോട്:കെ.എന്‍.എം ജനറല്‍ സെക്രട്ടറിയും കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ എം. മുഹമ്മദ് മദനി(79) അന്തരിച്ചു. നമസ്‌കാരം ഇന്ന് വൈകുന്നേരം 4.30 ന് സൗത്ത് കൊടിയത്തൂര്‍ മസ്ജിദുല്‍ മുജാഹിദീന്‍ ഗ്രൗണ്ടില്‍ നടക്കും.
പുളിക്കല്‍ മദീനത്തുല്‍ ഉലൂം പ്രിന്‍സിപ്പിലായി റിട്ടയര്‍ ചെയ്ത മദനി എടവണ്ണ ജാമിഅ നദ്വിയ്യയില്‍ പ്രിന്‍സിപ്പല്‍ ആയി ജോലി ചെയ്തു. തുടര്‍ന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലും സേവനമനുഷ്ഠി്ച്ചു. ദീര്‍ഘകാലം ഐ എസ് എം സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് ഖലീഫ മസ്ജിദിലും മാലാപ്പറമ്പ് ഇഖ്‌റ മസ്ജിദിലും ദീര്‍ഘകാലം ഖത്തീബ് ആയിരുന്നു.
അന്തരിച്ച മുഹമ്മദ് മദനി പ്രഗല്ഭനായ പ്രഭാഷകന്‍ ആയിരുന്നു. 1989 മെയ് 29 ന് കൊടിയത്തൂരില്‍ നടന്ന ഒരു ചരിത്ര സംഭവമായിരുന്നു മുബാഹല. കേരളത്തിലെ മുസ്ലിം ഐക്യവേദിയായ അന്‍ജുമന്‍ ഇശാഅത്തെ ഇസ്ലാമും അഹ്മദിയാ ജമാഅത്തിലെ ഖാദിയാനി വിഭാഗവും തമ്മില്‍ നടന്ന ആത്മശാപ പ്രാര്‍ഥന, ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ മുബാഹലയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. അതിന് നേതൃത്വം നല്‍കിയത് മദനി ആയിരുന്നു.