തമിഴ്നാട് സ്വദേശിയായ ശബരിമല തീർത്ഥാടകൻ മുങ്ങി മരിച്ചു.

author-image
Shibu koottumvaathukkal
New Update
1750225376444009-0

ആലപ്പുഴ:  ശബരിമല തീർത്ഥാടകൻ മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി വി ഗണേശൻ (48) ആണ് മുങ്ങി മരിച്ചത്. ചെങ്ങന്നൂർ മിത്രപ്പുഴ ആറാട്ട് കടവിൽ ഇന്ന് പുലർച്ചയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നുള്ള എട്ടംഗ  സംഘത്തിനൊപ്പമാണ് ഗണേശൻ  ശബരിമല ദർശനത്തിന് എത്തിയത്.

ആറാട്ടുകടവിൽ കുളിക്കുന്നതിനിടെ ഗണേശൻ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കൂടെയുള്ളവർ നോക്കി നിൽക്കെ  മുങ്ങി താഴ്ന്നു പോവുകയായിരുന്നു.  മുക്കാൽ മണിക്കൂറിനുശേഷം അതേ സ്ഥലത്ത് നിന്ന്  തന്നെ ഗണേഷിന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

shabarimala