സാംഗ്ലിയിലെ മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകൻ ഡോ. ശിവദാസൻ നായർ നിര്യാതനായി

വിയോഗത്തിൽ സാംഗ്ലി കേരള സമാജം പ്രസിഡൻ്റ് ഡോ. മധുകമാർ എ നായർ, സെക്രട്ടറി ഷൈജു വി.എ, സുരേഷ് കുമാർ ടി ജി, പ്രസാദ് നായർ തുടങ്ങി മറ്റ് സമാജം അംഗങ്ങളും അനുശോചനം അറിയിച്ചു.

author-image
Honey V G
Updated On
New Update
sangli

സാംഗ്ലി:കേരള സമാജം സാംഗ്ലിയുടെ മുതിർന്ന അംഗവും കേരള സമാജം സാംഗ്ലിയുടെ രൂപീകരണം മുതൽ സജീവമായ പ്രവർത്തിച്ചു വരുന്ന മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകനായ ഡോ.ശിവദാസൻ അപ്പാ നായർ(75) എന്ന പി. എസ് എ നായർ സ്വവസതിയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണ് നിര്യാതനായി കേരളത്തിൽ തലശ്ശേരി കൊളശ്ശേരി സ്വദേശിയായ പി എസ്‌ എ നായർ നാടിനെക്കാളും കൂടുതൽ പ്രവാസികളായ മലയാളികളും തദ്ദേശവാസികളുമായിട്ടാണ് കൂടുതൽ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. നാട്ടിലുള്ള ബന്ധുക്കളുടെ അനുവാദത്തോട് കൂടി കേരള സമാജം അംഗങ്ങളുടെ നേതൃത്വത്തിൽ സാംഗ്ലി മായി ഘട്ട് ശ്മശാനത്തിൽ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു. വിയോഗത്തിൽ സാംഗ്ലി കേരള സമാജം പ്രസിഡൻ്റ് ഡോ. മധുകമാർ എ നായർ, സെക്രട്ടറി ഷൈജു വി.എ, സുരേഷ് കുമാർ ടി ജി, പ്രസാദ് നായർ തുടങ്ങി മറ്റ് സമാജം അംഗങ്ങളും അനുശോചനം അറിയിച്ചു.

Mumbai City