/kalakaumudi/media/media_files/2025/02/03/zYhqExFg2Kza5qsyfDAw.jpg)
Five suspected deaths of GBS have been reported while of the 158 suspected patients, authorities have diagnosed 127 patients as confirmed GBS cases
മുംബൈ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരെ സിന്‍ഡ്രം അതിവേഗം പടരുകയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 127 ആയി. 158 പേര്‍ ഈ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലുണ്ട്. ഇതില്‍ 152 പേരും പൂനെയില്‍ നിന്ന് മാത്രമാണ്. 48 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 23 രോഗികള്‍ വെന്റിലേറ്ററിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം ഈ രോഗത്തിന്റെ ചികിത്സാ ചെലവുകള്‍ തന്നെയാണ് ജനങ്ങളെ വലയ്ക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ വലിയ പണചെലവാണ് ഇത് ചികിത്സിക്കാന്‍ നല്‍കേണ്ടി വരുന്നത്. ഇതിനോടകം സ്വകാര്യ പ്രവേശിപ്പിക്കപെട്ട ജിബിഎസ് രോഗികള്‍ക്ക് ഒരുലക്ഷം രൂപ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ജിബിഎസ് രോഗികള്‍ക്ക് മഹാരാഷ്ട്രയിലെ ആരോഗ്യ സുരക്ഷാ പദ്ധതിയായ അര്‍ബന്‍ പുവര്‍ യോജനയുടെ സഹായം രണ്ടുലക്ഷമായി ഉയര്‍ത്തി. രോഗികള്‍ക്കുള്ള കുത്തിവെപ്പായ ഇമ്യൂണോഗ്ലോബുലിന്‍ സൗജന്യമായി നല്‍കുമെന്ന് പുനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. ഗില്ലെന്‍ ബാരെ സിന്‍ഡ്രോം ബാധിച്ചവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ നല്‍കുന്ന ഒരു കുത്തിവയ്പ്പിന് 20,000 രൂപയാണ് ചെലവ്.
രോഗം വെള്ളത്തിലൂടെ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം. ചിക്കന്‍ നന്നായി പാചകം ചെയ്ത ശേഷമെ കഴിക്കാന്‍ പാടുള്ളുവെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുടിവെള്ളം ചൂടാക്കി മാത്രം ഉപയോഗിക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം വീണ്ടും വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാറിന്റെ പ്രത്യേക സംഘം പ്രദേശത്ത് ബോധവത്കരണവും പരിശോധനയും നടത്തുകയാണ്.