ബെംഗളൂരു:ബെംഗളൂരുവില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുളള 84 വയസ്സുകാരന് മരിച്ചു, ഇയാളുടെ കൊവിഡ് പരിശോദനാഫലം പോസിറ്റീവായിരുന്നു.ഗുരുതരമായ രോഗങ്ങളുള്ള ആളെ മെയ് 13 ന് ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,എന്നാല്‍ മെയ് 17 ന് മരിച്ചു.ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 38 കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതില്‍ ബെംഗളൂരുവിലുള്ളത് 32 എണ്ണം മാത്രമാണ്.
ശനിയാഴ്ച രാവിലെ, സംസ്ഥാന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു ജനങ്ങളോട് ശാന്തത പാലിക്കാനും സാധാരണ നിലയില്‍ തുടരാനും അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തുടനീളം കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
'എല്ലാവരും പരിഭ്രാന്തരാകരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, കാരണം കൊവിഡ്19 ഉയരുന്നത് മാധ്യമ റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ ആളുകള്‍ പരിഭ്രാന്തരാകും.' അഞ്ച് വര്‍ഷം മുമ്പ് ഒരു പകര്‍ച്ചവ്യാധിയായി മാറിയ കോവിഡ് -19 രോഗത്തിന്റെ തീവ്രത പെരുപ്പിച്ചു കാണിക്കരുതെന്നും സാഹചര്യത്തിന്റെ കൃത്യമായ ചിത്രം അവതരിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോടും അഭ്യര്‍ത്ഥിച്ചു'.'സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും വൈറസ് വ്യാപനം തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു'.'നിരീക്ഷണം മതിയെന്നും പ്രത്യേക നടപടികളുടെ ആവശ്യമില്ലെന്നും കേന്ദ്രത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമായി പറയുന്നു.കോവിഡ്-19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളൊന്നുമില്ലെന്നും ആളുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്നും റാവു വ്യക്തമാക്കി'.'രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും ആളുകള്‍ക്ക് പോകാനും വരാനും കഴിയും. ആളുകള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.