കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 65 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തുടനീളമുള്ള സജീവ കോവിഡ് കേസുകളുടെ എണ്ണം 4,026 ആയി ഉയര്‍ന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കൊറോണ വൈറസ് ഡാഷ്ബോര്‍ഡ് പ്രകാരം ചൊവ്വാഴ്ച രാവിലെ 8 മണി വരെ ഇന്ത്യയില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 4,026 ആണ്. ഈ ഡാറ്റ പ്രകാരം, ഇന്ത്യയില്‍ കോവിഡ്-19 ന്റെ പുതിയ തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച അഞ്ച് സംസ്ഥാനങ്ങള്‍ കേരളം (1,416) മഹാരാഷ്ട്ര (494) ഗുജറാത്ത് (397) ഡല്‍ഹി (393) പശ്ചിമ ബംഗാള്‍ (372) എന്നിവയാണ്.