/kalakaumudi/media/media_files/2026/01/27/ottisam-2026-01-27-13-28-48.jpg)
ഓട്ടിസത്തെക്കുറിച്ചുള്ള ശാസ്ത്രീയാവബോധം വർധിക്കുന്നു എന്നത് ആശാവഹമായ കാര്യമാണ്.
കുട്ടികളിലെ മസ്തിഷ്‌കത്തിന്റെ വികാസവുമായി ബന്ധപ്പെട്ട വ്യതിയാനത്തെയാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡർ എന്ന് വിശേഷിപ്പിക്കുന്നത്.
ഇത് സംബന്ധിച്ച് ഒട്ടേറെ ഗവേഷണങ്ങൾ പുരോഗമിക്കുന്നു എന്നത് പ്രതീക്ഷ നൽകുന്നുണ്ട്. ഇത് ഓരോ കുട്ടിയിലും ഓരോതരത്തിലുള്ള ലക്ഷണങ്ങളോടെയാണ് കാണപ്പെടുന്നത്.
ഇത് ജീവിതകാലം മുഴുവൻ തുടരുന്ന അവസ്ഥയാണ്. ഓട്ടിസമുള്ള കുട്ടിയുടെ തലച്ചോറിന്റെ വളർച്ചയിൽ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യാസമുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്.
തലച്ചോറിന്റെ വലുപ്പം കുറച്ച് കൂടുതലായിരിക്കുമെന്ന് വിലയിരുത്തുന്നത്. തലച്ചോറിലെ നാഡീകോശങ്ങൾ തമ്മിൽ ചേരുന്ന ഭാഗമായ സിനാപ്‌സിന്റെയും ന്യൂറൽ നെറ്റ്‌വർക്കിന്റെയും രൂപാന്തരത്തിലുള്ള വ്യത്യാസങ്ങളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളിൽ കാണുന്ന ഈ അവസ്ഥയെ സൂചിപ്പിക്കാൻ ഓട്ടിസം എന്ന വാക്കുമാത്രമായിരുന്നു ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. കുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചാലും മുഖത്തേക്ക് നോക്കണമെന്നില്ല.
അവർ അവരുടേതായ രീതിയിലായിരിക്കും കാര്യങ്ങൾ കാണുന്നത്. എന്തെങ്കിലും സാധനങ്ങൾ കൊടുത്താൽ വാങ്ങിക്കും. എന്നാൽ അത് തരണമെന്ന് ചോദിക്കുകയോ അതിനുവേണ്ടി നോക്കുകയോ ചെയ്യില്ല.
ഇതുവരെയുള്ള ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത് ഓട്ടിസമുള്ള കുട്ടികൾക്ക് മരുന്നുകളെക്കാൾ കൂടുതൽ തെറാപ്പികളിലൂടെയാണ് മികച്ച ഫലം ലഭിക്കുക എന്നതാണ്.
ജീൻതെറാപ്പിയും സ്‌റ്റെംസെൽതെറാപ്പിയുമെല്ലാം ഗവേഷണഘട്ടത്തിലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
