മസ്തിഷ്‌ക,–നട്ടെല്ല് ശസ്ത്രക്രിയ രംഗത്ത് ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം

ന്യൂറോ സര്‍ജന്‍മാരായ ഡോ. ഗിരീഷ് മേനോന്‍, ഡോ.എസ്. സുശാന്ത്, ഡോ.എം.ഡി. ശ്രീജിത്, നട്ടെല്ലുരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. അശോക് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചത്

author-image
Devina
New Update
neuro

തിരുവനന്തപുരം: മസ്തിഷ്‌കവും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണതകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ പ്രമുഖ ന്യൂറോ സര്‍ജന്‍മാരുടെയും നട്ടെല്ലുരോഗ ചികിത്സാ വിദഗ്ധരുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.ന്യൂറോ സര്‍ജന്‍മാരായ ഡോ. ഗിരീഷ് മേനോന്‍, ഡോ.എസ്. സുശാന്ത്, ഡോ.എം.ഡി. ശ്രീജിത്, നട്ടെല്ലുരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. അശോക് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചത്.

പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിന്റെ പ്രാധാന്യം, ചികിത്സാ രീതികളിലെ ആധുനികവല്‍ക്കരണം, പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളില്‍ നിന്ന് കുറഞ്ഞ മുറിവുകളുള്ള സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം എന്നിവയിലാണ് പ്രധാനമായും ബോധവല്‍ക്കരണം നടത്തുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ ഡോക്ടര്‍മാരുടെ പാനല്‍ അറിയിച്ചു.