വയമ്പിന്റെ ഗുണങ്ങൾ

വച എന്നൊരു സംസ്‌കൃതപേര് വയമ്പിനുണ്ട്. വാക്ക് എന്നാണിതിനർത്ഥം വാക്കും ബുദ്ധിയും നന്നാവാനുള്ള ശ്രേഷ്ഠ ഔഷധങ്ങളിൽ പ്രധാനിയാണ് വയമ്പ്.  പ്രസിദ്ധമായ ഉരമരുന്നിൽ വയമ്പുമുണ്ട്. വയമ്പിന് വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും നല്ല ഈർപ്പം ആവശ്യമാണ്.

author-image
Devina
New Update
vayamb

വച എന്നൊരു സംസ്‌കൃതപേര് വയമ്പിനുണ്ട്. വാക്ക് എന്നാണിതിനർത്ഥം വാക്കും ബുദ്ധിയും നന്നാവാനുള്ള ശ്രേഷ്ഠ ഔഷധങ്ങളിൽ പ്രധാനിയാണ് വയമ്പ്.

 പ്രസിദ്ധമായ ഉരമരുന്നിൽ വയമ്പുമുണ്ട്. വയമ്പിന് വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും നല്ല ഈർപ്പം ആവശ്യമാണ്.

ചതുപ്പും നനവുമുള്ള സ്ഥലങ്ങളിൽ വയമ്പ് ധാരാളമായി വളരും. കാഴ്ചയും ഓർമ്മയ്ക്കും ദീർഘയൗവനത്തിനുമായി വയമ്പ് വളളെക്കാലം മുൻപേ ഉപയോഗിച്ചിരുന്നു.

ഹൈമവതി, മംഗല്യ, ശതപർവിക എന്നിങ്ങനെ വിവിധപേരുകളിൽ വയമ്പ് അറിയപ്പെട്ടിരുന്നു.

ജ്വരം, അതിസാരം, ഉന്മാദം, അപസ്മാരം, വാതരോഗങ്ങൾ, ചെവിവേദന, രുചിയില്ലായ്മ, തൊണ്ടയടപ്പ്, വൃക്കയിലെ കല്ലുകൾ ഇവയുടെ ചികിത്സയ്ക്ക് വയമ്പ് പ്രയോജനമാണ്.

അരം പോലെ മൂർച്ഛയുള്ള വീതികുറഞ്ഞ ഇലകളാണ് വയമ്പിന്റേത്. സുഗന്ധമുള്ള വേരും ഇലകളുമാണിതിന്.

 വയമ്പ് പൊടിച്ചെടുത്തതും ചുക്കും കുരുമുളകും അരലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഔഷധങ്ങൾക്കൊപ്പം കഴിക്കുന്നത് ജലദോഷം, ചുമ, തൊണ്ടവേദന എന്നിവക്ക് നല്ലതാണ്.

വയമ്പിന്റെ ഇലകൾ ചതച്ചിട്ട വെള്ളത്തിൽ തല കഴുകുന്നത് താരനകറ്റി മുടിക്ക് തിളക്കമേകും.സുഗന്ധമുള്ള വേരുകളും ഇലകളുമാണ് വയമ്പിന്റെത് .