/kalakaumudi/media/media_files/2026/01/30/medical-college-2026-01-30-15-18-50.jpg)
തിരുവനന്തപുരം: ബജറ്റിൽ ആർസിസി മെഡിക്കൽകോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജി എന്നിവയ്‌ക്കെല്ലാം തുക വകയിരുത്തിയിട്ടുണ്ട്. റീജണൽ കാൻസർ സെന്ററിന്റെ പുലയനാർകോട്ട കാമ്പസിനും മുഖ്യ കാമ്പസിൽ പുതുതായി നിർമ്മാണം പൂരോഗമിക്കുന്ന കെട്ടിടത്തിനുമായി 90 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പുലയനാർകോട്ടയിൽ 11.3 ഏക്കറോളം ഭൂമിയാണ് ആർസിസിക്കുള്ളത്.
മുഖ്യ കാമ്പസിൽ സ്ഥലപരിമിതി നേരിടുന്നതിനാൽ ഇവിടെ നിന്നു ചില വിഭാഗങ്ങൾ പുലയനാർകോട്ടയിലേക്കു മാറ്റാനാണ് ഉദ്ദേശിക്കുന്നത്. മെഡിക്കൽ കോളേജ് സർജിക്കൽ റോബോട്ട് യൂണിറ്റ് സ്ഥാപിക്കാനായി 12 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കംപ്യൂട്ടർ സഹായത്തോടെ ശസ്ത്രക്രിയകൾ ചെയ്യുന്ന ഉപകരണമാണിത്.
തോന്നയ്ക്കലിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ വാർഷിക ഗ്രാന്റ് 10 കോടി രൂപ വർധിപ്പിച്ച് 60 കോടി രൂപയാക്കി. വൈറസ് ഗവേഷണത്തിനുള്ള ദേശീയതല കേന്ദ്രമായി ഇൻസ്റ്റിറ്റ്യൂട്ടിനെ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിരുന്നു. കൂടാതെ ബിഎസ്എൽ, 3 ലാബ് പുതിയ ട്രെയിനിങ് കോംപ്‌ളക്‌സ് എന്നിവയും ഇവിടെ ഒരുങ്ങുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
