/kalakaumudi/media/media_files/2025/03/06/p941OS8B9ITJFAXejy1F.jpg)
റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കുന്നത് ഇസ്ലാമിക വിശ്വാസികളുടെ പ്രധാന ആചാരമാണ്. മുതിര്‍ന്നവര്‍ക്കൊപ്പം, ചില കുട്ടികളും നോമ്പ് എടുക്കാന്‍ ആഗ്രഹിക്കാറുണ്ട്. പക്ഷേ, കുട്ടികളുടെ ആരോഗ്യവളര്‍ച്ചയും ശാരീരികാവസ്ഥയും പരിഗണിച്ച് അവരുടെ നോമ്പ് അനുഷ്ഠാനം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കുട്ടികളിലെ നോമ്പ്;
ഇസ്ലാമിക ദര്‍ശനത്തില്‍ ബാല്യത്തില്‍ നോമ്പ് നിര്‍ബന്ധമല്ലെങ്കിലും പതിയെ അതിലേക്ക് തയ്യാറാകാന്‍ ചിലര്‍ ശ്രമിക്കുന്നു. എന്നാല്‍, കുട്ടികളുടെ പ്രായം, ആരോഗ്യനില, ശരീരഭാരം എന്നിവ നോക്കി നോമ്പ് അനുഷ്ഠിക്കുന്നതില്‍ തെറ്റില്ല.
കുട്ടികള്‍ നോമ്പ് എടുക്കുന്ന സമയത്ത് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
1-പ്രായവും ആരോഗ്യവും:
10-12 വയസ്സിന് മുകളിലുള്ള ആരോഗ്യവാനായ കുട്ടികള്‍ക്ക് ഭാഗികമായോ പൂര്‍ണ്ണമായോ നോമ്പ് എടുക്കുന്നതിന് ശ്രമിക്കാം. എന്നാല്‍ 10 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ദീര്‍ഘനേരം ഭക്ഷണം ഒഴിവാക്കുന്നത് ഊര്‍ജ്ജക്ഷയവും പോഷകാഹാരക്കുറവും ഉണ്ടാക്കിയേക്കാം.
2- സഹനശക്തിയും അവബോധവും.
കുട്ടിക്ക് നീണ്ട സമയത്തേക് വിശപ്പും ദാഹവും സഹിക്കോമോ എന്ന് മാതാപിതാകളും ഡോക്ടറും വിലയിരുത്തണം. നിര്‍ബന്ധിതമായി കുട്ടികളെ കൊണ്ട് നോമ്പ് എടുപ്പിക്കുന്നത് അവരില്‍ ശാരീരിക മാനസിക ആഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കും.
3- പോഷകാഹാരത്തിന്റെ പ്രാധാന്യം :
അത്തായം : (നോമ്പ് എടുക്കുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണം)
ദീര്‍ഘനേരം ഊര്‍ജ്ജം ലഭിക്കാന്‍ ആവശ്യമായതും പോഷക സമ്പുഷ്ടവുമായ ഭക്ഷണം ആയതിനാല്‍ പ്രോട്ടീന്‍, പഴങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തണം .
ഇഫ്താര്‍ (നോമ്പ് മുറിക്കുന്ന സമയം)
പാനിയങ്ങളും ഫലങ്ങളും ഉള്‍പെടുത്തുക. പെട്ടെന്ന് അമിതമായി ഭക്ഷണം കഴിക്കാതെ ശരീരത്തിന് ഗുണകരമായതും, കട്ടികുറഞ്ഞതുമായ ഭക്ഷണക്രമം പിന്തുടരുക.
4- കുട്ടികള്‍ക്ക് നിര്‍ജലീകരണം വരാതിരിക്കാന്‍
നോമ്പ് തുറക്കുമ്പോഴും അത്തായ സമയത്തും കൃത്യമായ അളവില്‍ വെള്ളം കുടിക്കേണ്ടതുണ്ട്.
5- സൗമ്യമായ പ്രവര്‍ത്തനങ്ങള്‍ :
നോമ്പ് അനുഷ്ഠിക്കുന്ന കുട്ടികള്‍ അമിതമായ കളികളും, ശരീരപരിശ്രമങ്ങളും ഒഴിവാക്കണം.
6- ശാരീരിക അവസ്ഥ നിരീക്ഷിക്കുക.
ക്ഷീണം, തലചുറ്റല്‍ അമിത ദാഹം, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ നോമ്പ് സമയം മുഴുവനാക്കാന്‍ അനുവതിക്കരുത്. . ചില ആരോഗ്യപ്രശ്‌നങ്ങള്‍ (അനീമിയ, ഡയബറ്റിസ്) ഉള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതമായി ഡോക്ടറുടെ നിര്‍ദേശം അനുസരിക്കേണ്ടതുണ്ട്.
ശാരീരികവും മാനസികവുമായ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.
മാതാപിതാക്കളും കുടുംബാംഗങ്ങളും കുട്ടികളുടെ ശരീരാവസ്ഥ മനസ്സിലാക്കി നോമ്പ് പ്രായോഗികമാകുമോ എന്ന് വിലയിരുത്തണം. മതപരമായ ദൃഢത ഉണ്ടാക്കുന്നതിനൊപ്പം ആരോഗ്യം സംരക്ഷിക്കപ്പെടുകയും വേണം.
നോമ്പ് ഒഴിവാക്കേണ്ട സാഹചര്യങ്ങള്‍
റമസാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമായി കാണുന്നുവെങ്കിലും, മതവിധിയില്‍ തന്നെ കുട്ടികള്‍ക്കും,രോഗികള്‍ക്കും മറ്റും ഇളവ് നല്‍കിയിട്ടുണ്ട്. ആയതിനാല്‍ തന്നെ കുട്ടികളുടെ ശാരീരികാവസ്ഥയും വളര്‍ച്ചയും മുന്‍നിര്‍ത്തി ചില പ്രത്യേക സാഹചര്യങ്ങളില്‍ നോമ്പ് ഒഴിവാക്കാന്‍ നിര്‍ദേശിക്കാവുന്നതാണ്.
1- ഏഴ് വഴസ്സിനു താഴെ ഉള്ള കുട്ടികള്‍
2- പോഷകാഹാരക്കുറവ് (Malnutrition) കാണപ്പെടുന്ന കുട്ടികള്‍
3- ഗുരുതരമായ ദേഹാസ്വാസ്ഥ്യങ്ങള്‍ ഉള്ളവര്‍
ടൈപ്പ് - 1 ഡയബറ്റിസ്,അനീമിയ,
ക്രോണിക് രോഗങ്ങള്‍ (ഹൃദയരോഗങ്ങള്‍,
ന്യൂറോമസ്‌കുലാര്‍ രോഗങ്ങള്‍, മൂത്രവ്യവസ്ഥ സംബന്ധിയായ രോഗങ്ങള്‍).
4- ദീര്‍ഘകാലമായി ചികിത്സയിലുള്ള
Epilepsy, Bronchial Asthma, Nephrotic syndrome, long term steroid therapy
ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ചെയ്ത കൂടികള്‍.
5 Acute illness ഉളളവര്‍
ഡയറിയ, dehydration
Gastroenteritis, Vomiting,
Acute febrile illnes
Acute respiratory infections
6- Cognitive delay ഉള്ള കുട്ടികള്‍
- ഓട്ടിസം, ADHD, cerebral palsy
കുട്ടികളിലെ നോമ്പ് പ്രായോഗികമാകുമ്പോഴും അത് അവരുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും ദോഷം ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മതവിശ്വാസത്തെയും ആരോഗ്യമുള്ള വളര്‍ച്ചയെയും തമ്മില്‍ ബലപ്രയോഗമില്ലാതെ സംയോജിപ്പിച്ചാല്‍ മാത്രമേ നീണ്ടനേരത്തെ ഫലപ്രാപ്തി സാധ്യമാകൂ. ശിശുരോഗ വിദഗ്ധരുമായി കൂടിയാലാലോചിച്ച്
കുട്ടിയുടെ ആരോഗ്യാവസ്ഥ അനുസരിച്ച് ശരിയായ തീരുമാനം കൈക്കൊള്ളുക.
തയ്യാറാക്കിയത്: Dr. Suresh Kumar EK
Senior Consultant & HOD Paediatrics
Aster MIMS, Kozhikode