ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച സംസ്ഥാനമായി കേരളം തുടരുകയാണ്, തൊട്ടുപിന്നാലെ ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവയുമുണ്ട്.

author-image
Sneha SB
New Update
COVID  NEW CASE

ന്യൂഡല്‍ഹി : കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 769 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 6,000 കടന്നു.ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച സംസ്ഥാനമായി കേരളം തുടരുകയാണ്, തൊട്ടുപിന്നാലെ ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവയുമുണ്ട്.കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, തയ്യാറെടുപ്പ് പരിശോധിക്കുന്നതിനായി കേന്ദ്രം മോക്ക് ഡ്രില്ലുകള്‍ നടത്തുന്നുണ്ടെന്നും ഓക്‌സിജന്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ഇന്ത്യയില്‍ 6,133 സജീവ കോവിഡ് കേസുകള്‍ ഉണ്ടെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മിക്ക കേസുകളും നേരിയ തോതിലുള്ളതാണെന്നും ഹോം കെയറില്‍ കൈകാര്യം ചെയ്യാമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.ഈ വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് 65 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കേരളത്തില്‍ 1950 കേസുകളും ,ഗുജറാത്തില്‍ 822 കേസുകളും, പശ്ചിമ ബംഗാളില്‍ 693 കേസുകളും   ഡല്‍ഹിയില്‍ 686 കേസുകളുമാണുളളത്.

covid india covid cases