ഡല്‍ഹി : കൊവിഡ് രോഗികളുടെ എണ്ണം ു ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്രം. ജൂണ്‍ അഞ്ചിന് രാജ്യ വ്യാപകമായി മോക് ഡ്രില്‍ നടത്താന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിര്‍ദേശം നല്‍കി. പുതിയ സാഹചര്യം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം പുതിയതായി 276 കൊവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന കണക്ക്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 4302 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ നാലും തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും വീതമാണ് സംഭവിച്ചത്. ഇതോടെ കൊവിഡ് വീണ്ടും വ്യാപിക്കാന്‍ തുടങ്ങിയ ശേഷമുള്ള മരണസംഖ്യ 44 ആയി.
രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കാനാണ് ഇന്ന് മോക് ഡ്രില്‍ നടത്താന്‍ നിര്‍ദേശിച്ചത്. ഐസൊലേഷന്‍ വാര്‍ഡുകള്‍, ഓക്‌സിജന്‍ വിതരണം, വെന്റിലേറ്ററുകളുടെ ലഭ്യത, അവശ്യ മരുന്നുകളുടെ ലഭ്യത എന്നിവയെല്ലാം പരിശോധിച്ച് ഉറപ്പാക്കും. രോഗികളുടെ എണ്ണം വീണ്ടും വലിയ തോതില്‍ വര്‍ദ്ധിക്കുമെങ്കില്‍ ഫലപ്രദമായി നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കാനുള്ള നടപടികളാണിത്.