ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം ഏകദേശം 3000 ത്തിനടുത്തെത്തി, നാല് ദിവസത്തിനുള്ളില്‍ കേസുകളില്‍ ദ്രുതഗതിയിലുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡാറ്റ പ്രകാരം മെയ് 30 ന് ആകെ 2,710 കേസുകളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളത്തില്‍ 1,1147 കേസുകളും മഹാരാഷ്ട്രയില്‍ 424 ഉം ഡല്‍ഹിയില്‍ 294 ഉം ഗുജറാത്തില്‍ 223 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ ഇതുവരെ ആകെ 148 കേസുകളും കര്‍ണാടകയിലും പശ്ചിമ ബംഗാളിലും യഥാക്രമം 148 ഉം 116 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.രാജസ്ഥാനില്‍ 51, ഉത്തര്‍പ്രദേശില്‍ 42, പുതുച്ചേരിയില്‍ 25, ഹരിയാനയില്‍ 20, ആന്ധ്രാപ്രദേശില്‍ 16, മധ്യപ്രദേശില്‍ 10, ഗോവയില്‍ ഏഴ്, ഒഡീഷ, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നാല് വീതം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെലങ്കാന, അരുണാചല്‍ പ്രദേശ്, ചണ്ഡീഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ മൂന്ന് പേര്‍ക്ക് വീതവും മിസോറാം, അസം എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവും ഇതുവരെ അണുബാധ കണ്ടെത്തിയിട്ടുണ്ട്.ആന്‍ഡമാന്‍ നിക്കോബാര്‍, ബീഹാര്‍, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇതുവരെ ഒരു സജീവ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ മരിച്ചപ്പോള്‍ ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.