കേരളത്തില്‍ കോവിഡ് കേസുകള്‍ , ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

രോഗം പടര്‍ത്താന്‍ കൂടുതല്‍ ശേഷിയുള്ള ഒമിക്രോണ്‍ ജെഎന്‍1 ഉപ വകഭേദങ്ങളായ എല്‍എഫ്.7, എന്‍ബി.1.8 എന്നിവ തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലകളില്‍ കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്.

author-image
Sneha SB
New Update
COVID


മെയ് മാസത്തില്‍ ഇതുവരെ സംസ്ഥാനത്തൊട്ടാകെ 182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ കേരളത്തില്‍ കോവിഡ്-19 കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് .ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി, സംസ്ഥാനത്തിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് മന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. രോഗം പടര്‍ത്താന്‍ കൂടുതല്‍ ശേഷിയുള്ള ഒമിക്രോണ്‍ ജെഎന്‍1 ഉപ വകഭേദങ്ങളായ എല്‍എഫ്.7, എന്‍ബി.1.8 എന്നിവ തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലകളില്‍ കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും കേരളത്തിലും കോവിഡ് വ്യാപനം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. തീവ്രത കൂടുതലല്ലെങ്കിലും സ്വയം പ്രതിരോധം പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

covid 19 precautions