ഡല്‍ഹി : രാജ്യത്ത് കൊവിഡ് കേസുകള്‍ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകള്‍ 5364 ആയി ഉയര്‍ന്നു. 498 പേര്‍ക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്,ഇരുപത്തിനാല് മണിക്കൂറിനിടെ 4 മരണം സംഭവിച്ചു ഇതില്‍ രണ്ടെണ്ണം കേരളത്തിലാണ്.24 മണിക്കൂറിനിടെ കേരളത്തില്‍ 192 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് കേസുകളില്‍ മുപ്പത്തിയൊന്ന് ശതമാനം കേരളത്തിലാണ്.ദിനംപ്രതി രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം മുന്നൊരുക്കങ്ങള്‍ സജ്ജമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.ആശുപത്രികളില്‍ കിടക്കകള്‍ ,മരുന്നുകള്‍,ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവ ഒരുക്കാനായിരുന്നു മുന്നറിയിപ്പ്.രോഗവ്യാപനം തടയുന്നതിനായി ജനങ്ങള്‍ ശുചിത്വം പാലിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അണുക്കള്‍ പടരാതെ ശ്രദ്ധിക്കണം, രോഗങ്ങളുള്ളവര്‍ ആള്‍ക്കൂട്ടങ്ങളിലേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്. ശ്വാസകോശ രോഗങ്ങളുള്ളവര്‍ സൂക്ഷിക്കണമെന്നും, ഗുരുതര രോഗ ലക്ഷണങ്ങളുള്ളവര്‍ വൈദ്യ സഹായം തേടണമെന്നും നിര്‍ദേശിച്ചു. കേരളം 1679,ഗുജറാത്ത് 615 , വെസ്റ്റ് ബംഗാള്‍ 596 , ഡല്‍ഹി 592 , മഹാരാഷ്ട്ര 548 എന്നിങ്ങനെയാണ് നിലവിലെ കൊവിഡ് കേസ് കണക്കുകള്‍.
രാജ്യത്ത് കൊവിഡ് കേസുകള്‍ 5000 കടന്നു
24 മണിക്കൂറിനിടെ കേരളത്തില്‍ 192 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് കേസുകളില്‍ മുപ്പത്തിയൊന്ന് ശതമാനം കേരളത്തിലാണ്.
New Update