ഇഞ്ചിപ്പുല്ല്

ഔഷധാവശ്യങ്ങൾക്കും സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിനുമാണ് പ്രധാനമായും ഇഞ്ചിപ്പുല്ല് ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ നമ്മുടെ നാട്ടിൽ സർവസാധാരണമായി കണ്ടുവരുന്നിരുന്ന സസ്യമാണ് ഇഞ്ചിപ്പുല്ല്.

author-image
Devina
New Update
inji

ഔഷധാവശ്യങ്ങൾക്കും സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിനുമാണ് പ്രധാനമായും ഇഞ്ചിപ്പുല്ല് ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ നമ്മുടെ നാട്ടിൽ സർവസാധാരണമായി കണ്ടുവരുന്നിരുന്ന സസ്യമാണ് ഇഞ്ചിപ്പുല്ല്.

 പൂതണപുല്ല്, വാസനപ്പുല്ല്, തെരുവപ്പുല്ല്, ചായപ്പുല്ല്, പാർപ്പുല്ല് എന്നിങ്ങനെ വിവിധപേരുകളിൽ അറിയപ്പെടുന്ന ഇഞ്ചിപ്പുല്ലിന് കർപ്പൂരതൃണ, സുഗന്ധതൃണ എന്നൊക്കെ സംസ്‌കൃതത്തിൽ പേരുകളുണ്ട്.

പുല്ല് വർഗത്തിൽപ്പെടുന്ന ഇഞ്ചിപ്പുല്ലിന്റെ ശാസ്ത്രനാമം സിംബോപോഗൺ ഫ്ളെക്‌സ് വോസസ് എന്നാണ്. പൊയോസിയെ സസ്യകുടുംബത്തിലാണ് ഇഞ്ചിപ്പുല്ല് ഉൾപ്പെടുന്നത്.

 ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇഞ്ചിപ്പുല്ല് കൂടുതലായി വളരുന്നത്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് ഇതിന് അനുകൂലം. ഔഷധാവശ്യങ്ങൾക്കും സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണത്തിനുമാണ് പ്രധാനമായും ഇഞ്ചലപ്പുല്ല് ഉപയോഗിക്കുന്നത്.

മറ്റ് രാജ്യങ്ങളിലെന്നപോലെ നമ്മുടെ നാട്ടിലും ആഹാരാവശ്യങ്ങൾക്കും ഇഞ്ചിപ്പുല്ല് പ്രധാനഘടകമായി മാറികൊണ്ടിരിക്കുന്നു.

വാതസംബന്ധമായ വേദനകൾ, കഫക്കെട്ട്, പനി, ചുമ, ജലദോഷം, വയറിനുണ്ടാകുന്ന അസുഖങ്ങൾ തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന രോഗങ്ങൾ, ഛർദി, വയറിളക്കം എന്നീ രോഗങ്ങൾക്കെല്ലാം ഔഷധമായി ഇഞ്ചിപ്പുല്ല് ഉപയോഗിക്കുന്നു.

ഇഞ്ചിപ്പുല്ലിന്റെ ഇലകളും ചുക്കും കറുവപ്പട്ടയുംചേർത്ത് കഷായംവച്ച് കൽക്കണ്ടം ചേർത്ത് കുടിക്കുന്നത് പനിക്ക് ഔഷധമാണ്.