ഹെയർ സ്ട്രൈറ്റനിംഗ് വൃക്കകൾക്ക് വില്ലനായേക്കാം;  പഠനവുമായി വിദഗ്ദ്ധർ

ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ  പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഒരു സലൂണിലെ മുടി സ്ട്രൈറ്റനിംഗ് ചികിത്സയെത്തുടർന്ന് വൃക്ക തകരാറിലായ ഒരു സ്ത്രീയുടെ കേസ് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

author-image
Rajesh T L
New Update
hair straight

ഹെയർ സ്ട്രൈറ്റനിംഗ് പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

മനുഷ്യ സൗന്ദര്യത്തെ പൂർണ്ണമാക്കുന്നത് തലമുടിയുടെ സൗന്ദര്യത്തെ കൂടി  വർണിച്ചു കൊണ്ടാണ് തലമുടിയുടെ സൗന്ദര്യവും കുടി ചേരുമ്പോഴാണ്. ഇടതൂർന്ന തലമുടിയുടെ രഹസ്യങ്ങൾ തേടി കണ്ടെത്തുന്ന ഒരു തലമുറ യെ നമുക്ക് കാണാനാവും. പല പല വർണങ്ങളിലും രീതിയിലും ഫാഷനിലും തലമുടി വെട്ടിയും  സ്റ്റൈൽ ചെയ്തും തരംഗമാകുന്നവർ. 1890കളുടെ തുടക്കത്തിലെ തന്നെ തലമുടിയിലെ ഹെയർ സ്റ്റൈലിംഗ് രംഗത്ത്  ഹെയർ കളറിങ്ങും സ്ട്രൈറ്റനിംഗും ഇടം പിടിച്ചിരുന്നു. 

എന്നാൽ ഈ അടുത്ത കാലത്തായി ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ  പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഒരു സലൂണിലെ മുടി സ്ട്രൈറ്റനിംഗ് ചികിത്സയെത്തുടർന്ന് വൃക്ക തകരാറിലായ ഒരു സ്ത്രീയുടെ കേസ് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഠനത്തിൽ സ്ത്രീയുടെ ഐഡൻ്റിറ്റി രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പഠനമനുസരിച്ച്, 2020 ജൂൺ, 2021 ഏപ്രിൽ, 2022 ജൂലൈ മാസങ്ങളിൽ 26 കാരിയായ യുവതി പുത്തൻ തലമുടി സ്റ്റൈലിംഗ് ചികിത്സയ്ക്ക് വിധേയയായി.  എന്നാൽ സലൂണിലേക്കുള്ള ഓരോ സന്ദർശനത്തിനും ശേഷവും പനി, നടുവേദന, ഛർദ്ദി, വയറിളക്കം,  തുടങ്ങിയ അസുഖങ്ങൾ യുവതിക്ക് അനുഭവപെട്ടു .കൂടാതെ, ചികിത്സയ്ക്കിടെ അവളുടെ തലയോട്ടിയിൽ  തലയിൽ അൾസർ ഉണ്ടാകുകയും 

 പൊള്ളൽ അനുഭവപ്പെടുകയും ചെയ്തു.

തുടർന്നുള്ള വിശദമായ പരിശോധനയിൽ അവളുടെ മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടെത്തുകയും വൃക്കകൾക്ക് തകരാറു സംഭവിച്ചതായും കണ്ടെത്തി . ഗ്ലൈഓക്‌സിലിക് ആസിഡ് അടങ്ങിയ സ്‌ട്രെയിറ്റനിംഗ് ക്രീം  ആണ്  തൻ്റെ മുടി സ്ട്രൈറ്റനിംഗ് സമയത്ത്ഉപയോഗിച്ചതെന്ന് ചികിത്സിച്ചതെന്ന് യുവതി ഡോക്ടർമാരോട് വെളിപ്പെടുത്തി, ഇത് അവളുടെ തലയോട്ടിയിലെ പൊള്ളലിനും വ്രണത്തിനും കാരണമായി എന്ന് ഡോക്ടർമാർ സംശയിക്കുന്നു.

കിഡ്‌നി ട്യൂബുകളിൽ കാൽസ്യം ഓക്‌സലേറ്റ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന വൃക്കകളുടെ പ്രവർത്തനം കുറയുന്ന അപൂർവ രോഗമായ ഓക്‌സലേറ്റ് നെഫ്രോപതി മൂലമുണ്ടാകുന്ന  വൃക്ക തകരാറിൻ്റെ ആവർത്തിച്ചുള്ള ലക്ഷണങ്ങൾ സ്ത്രീക്ക് അനുഭവപ്പെടുന്നതായി പഠനം കണ്ടെത്തി.  ഈ രാസവസ്തുക്കൾ എലികളിൽ പരീക്ഷിച്ചും  കൂടുതൽ അന്വേഷിച്ചും, ഗ്ലൈഓക്‌സിലിക് ആസിഡ് അവളുടെ ചർമ്മത്തിലൂടെ ആഗിരണം ചെയ്യപ്പെടുകയും പിന്നീട് അവളുടെ വൃക്കകളിലേക്ക് എത്തുകയും ഇത് വൃക്കകളെ തകരാറിലാക്കുകയും ചെയ്തുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഡോ. മേരിലാൻഡ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിൻ ആൻഡ് ഫാർമസി അസോസിയേറ്റ് പ്രൊഫസറായ ജോഷ്വ ഡേവിഡ് കിംഗ്  ഈ കേസിൽ എത്രയും പെട്ടെന്ന് നടപടി വേണം എന്ന പറയുന്നു ."ഈ ഉൽപ്പന്നങ്ങളിൽ ഗ്ലൈഓക്‌സിലിക് ആസിഡിൻ്റെ ഉപയോഗം നിരോധിക്കുകയും നിർമ്മാതാക്കളോട് സുരക്ഷിതമായ മറ്റൊരു സംയുക്തം കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു . 

 വ്യാജമായി വിപണിയിലെത്തുന്ന ക്രീമുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ അതിന്റെ പിന്നിലെ ദൂഷ്യ വശങ്ങൾ മനസിലാക്കേണ്ടതുണ്ട് . എല്ലാ സൗന്ദര്യ വർധക ഉല്പന്നങ്ങൾക്കും നിശ്ചിത കാലാവധി ഉണ്ടാവും. അത് കഴിഞ്ഞവ ഉപയോഗിക്കുന്നുണ്ടോ എന്നതും ഏതൊക്കെ തരാം ഉൽപ്പന്നങ്ങൾ ആണേ ഉപയോഗിക്കുന്നതിനും അവരവരുടെ സ്കിൻ ടൈപ്പിന് യോജിച്ചവയാണോ അതെന്നും ഉപഭോക്താക്കൾ ഉറപ്പാക്കേണ്ടതുണ്ട് .

hair straightening kidney failure hair colouring