എല്ലാവര്‍ഷം മെയ് 16ാം തീയതി ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിക്കുന്നു.' നേരത്തേ തന്നെ നടപടിയെടുക്കൂ , ഡെങ്കിപ്പനി തടയൂ : വൃത്തിയുളള പരിസ്ഥിതി , ആരോഗ്യകരമായ ജീവിതം ' എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിപ്പനി ദിനത്തിന്റെ പ്രമേയം.കൊതുകുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് ഡെങ്കിപ്പനി , ഈഡിസ് കൊതുകുകളാണ് രോഗവാഹികള്‍ . കടുത്ത പനി , തലവേദന , ശരീരവേദന ,പേശി- സന്ധി ബന്ധങ്ങളിലെ വേദന , ശര്‍ദ്ദി തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഡെങ്കിപ്പനി കഠിനമായ അവസ്ഥയിലേക്ക് പോകുന്നത് ഡെങ്കി ഹെമറാജിക് അവസ്ഥയ്ക്ക് കാരണമാകാം. ഈ അവസ്ഥ ഗുരുതരമായ പ്രശ്‌നങ്ങളിലേക്കും മരണത്തിലേക്കും വരെ നയിക്കാന്‍ സാധ്യതയുണ്ട്.കൃത്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്,പ്രത്യേകിച്ചും മഴക്കാലത്ത്.ശുദ്ധ ജലത്തിലാണ് ഡെങ്കുവിന്റെ കൂത്താടികള്‍ ഉണ്ടാകുന്നതിനാല്‍ മഴ വെളളം കെട്ടിനില്ക്കുന്നതിനുളള സാഹചര്യം ഒഴിവാക്കുക.കുപ്പി,ചിരട്ട, കമഴ്ത്തി വയ്ക്കുക, ചെടിച്ചട്ടികളില്‍ നിന്ന് കെട്ടിക്കിടക്കുന്ന് വെളളം വാര്‍ന്നു കളയുക .ജല സംഭരിണികള്‍ മൂടി സൂക്ഷിക്കുക . കൊതുക് കടി കൊളളാനുളള സാധ്യത കുറയ്ക്കുക.കൈകാലുകള്‍ മൂടുന്ന തരത്തലുളള വസ്ത്രങ്ങള്‍ ധരിക്കുന്നതും കൊതുക് തിരികള്‍ ഉപയോഗിക്കുന്നതും ഒരു പരിധിവരെ ഡെങ്കിപ്പനി വരാനുളള സാധ്യകളെ കുറയ്ക്കുന്നു.