/kalakaumudi/media/media_files/2025/08/08/health-2025-08-08-11-28-56.jpg)
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് രണ്ടാംഘട്ടം നടപ്പാക്കുന്നത് കാഷ്‌ലെസ് ചികിത്സവേണമെന്നതടക്കമുളള ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ്.നിലവില്‍ പല ആശുപത്രികളും മെഡിസെപിനെ കൈയൊഴിഞ്ഞ സാഹചര്യമാണ് നിലവിലുളളത്. പുതിയ ആശുപത്രികളെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടില്ലെന്ന പരാതി ജീവനക്കാര്‍ക്കുണ്ട്.കരാറില്‍നിന്ന് വ്യതിചലിക്കുന്ന ആശുപത്രികള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുന്നതിനുള്ള എസ്ഒപി തയ്യാറാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയെ ചുമതലപ്പെടുത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുളളത്. എസ്ഒപി കമ്പനിക്ക് അനുകൂലമാകാന്‍ ഇത് ഇടയാക്കുമെന്ന് ഭരണാനുകൂല സംഘടനകളും ചൂണ്ടിക്കാട്ടുന്നു.താത്പര്യമുള്ളവര്‍ മാത്രംചേര്‍ന്നാല്‍ മതിയെന്നാക്കി പദ്ധതി പുനരാവിഷ്‌കരിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എംഎസ് ഇര്‍ഷാദ് ആവശ്യപ്പെട്ടു.