/kalakaumudi/media/media_files/2025/04/15/fMCuWdSCNbi1H3MW0ToH.jpg)
ബാങ്കോക്ക്: പ്രമേഹം എന്നത് എക്കാലത്തും ആശങ്കപ്പെടുത്തുന്ന ഒരു അസുഖമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ പ്രമേഹം സ്ഥിതീകരിക്കപ്പെടുന്നുണ്ട്. ആഗോളതലത്തില്‍ നോക്കിയാലും പ്രമേഹരോഗികള്‍ ദിനം പ്രതി കൂടി വരികയാണ്. മൂന്ന് വിഭാഗം പ്രമേഹസ്ഥിതികളാണ് കൂടുതലായും കണ്ടുവരുന്നത്. ടൈപ്പ്-1, ടൈപ്പ്-2, ജെസ്റ്റേഷണല്‍ ഡയബറ്റീസ് എന്നിവയാണവ.
ഇപ്പോള്‍ ഇതാ പുതിയ വിഭാഗം പ്രമേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ (ഐഡിഎഫ്) വേൾഡ് ഡയബറ്റിസ് കോൺഗ്രസില്‍ വച്ച് പ്രഖ്യാപനം നടന്നു.
പോഷകാഹാര കുറവുമായി ബന്ധപ്പെട്ട പ്രമേഹത്തെ 'ടൈപ്പ് 5 പ്രമേഹം' എന്ന പേരില്‍ ഔദ്യോഗികമായി സ്ഥിതീകരിച്ചു. ടൈപ്പ് 5 പ്രമേഹം പോഷകാഹാരക്കുറവിനെ സൂചിപ്പിക്കുന്നു.
ശരീര ഭാരത്തിലും പോഷകാഹാരത്തിലും കുറവുള്ള കൗമാരക്കാരെയും യുവാക്കളെയുമാണ് രോഗാവസ്ഥ ബാധിക്കുന്നത്. ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ടൈപ്പ് 5 പ്രമേഹമുള്ള രോഗികളിൽ സാധാരണ ആന്റിബോഡികൾ കാണിക്കില്ല.
ടൈപ്പ് 5 പ്രമേഹം ചികിത്സക്കിന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇതുവരെയില്ലെങ്കിലും, ചെറിയ അളവിൽ ഇൻസുലിൻ ഓറൽ ഏജന്റുകൾക്കൊപ്പം കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദമെന്ന് പഠനം സൂചിപ്പിക്കുന്നു.