/kalakaumudi/media/media_files/2025/07/02/covid-vaccine-2025-07-02-12-55-30.png)
ഡല്‍ഹി : ഹൃദയാഘാതം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങള്‍ക്ക് കോവിഡ് വാക്‌സീനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെയും ,നാഷ്ണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെയും പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.രാജ്യത്തെ ഹൃദയാഘാത മരണങ്ങളുടെ വര്‍ധനവില്‍ വിവിധ ഏജന്‍സികളിലൂടെ അന്വേഷണം നടത്തിവരികയാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി.ജീവിതശൈലിയും മറ്റു കാരണങ്ങളുമാകാം പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കുന്നതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.കോവിഡ് വാക്‌സീനുകളാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കുന്നതെന്ന തരത്തിലുള്ള പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടുണ്ടെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.പഠനം പൂര്‍ത്തിയായതിനുശേഷം മാത്രമേ അവസാനഘട്ട വിലയിരുത്തലുകള്‍ പുറത്തുവരികയുള്ളൂ.