ലക്ഷദ്വീപില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പുമായി രാജഗിരി ആശുപത്രി

രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേല്‍ മെഡിക്കല്‍ ക്യാമ്പിന് നേത്യത്വം നല്‍കി. ദ്വീപ് നിവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് നടത്തിയ ക്യാമ്പില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു.

author-image
Biju
Updated On
New Update
SFD

ആലുവ രാജഗിരി ആശുപത്രിയും, പുഷ്പ ഓര്‍ഗനൈസേഷനും സംയുക്തമായി ലക്ഷദ്വീപിലെ കവരത്തിയില്‍ നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്

കൊച്ചി : ആലുവ രാജഗിരി ആശുപത്രിയും, പുഷ്പ ഓര്‍ഗനൈസേഷനും സംയുക്തമായി കവരത്തിയില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഫെബ്രുവരി 8,9 തീയതികളിലായിരുന്നു ക്യാമ്പ്. കവരത്തി കളക്ടറും, ജില്ലാ മജിസ്‌ട്രേറ്റുമായ ഡോ. ഗിരി ശങ്കര്‍ ഐഎഎസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുഷ്പ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ എം പി ഷാഫി, എക്‌സിക്യൂട്ടിവ് അംഗം ദില്‍ഷാദ് ബാബു എന്നിവര്‍ സംസാരിച്ചു.

രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേല്‍ മെഡിക്കല്‍ ക്യാമ്പിന് നേത്യത്വം നല്‍കി. ദ്വീപ് നിവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് നടത്തിയ ക്യാമ്പില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളില്‍ നിന്നായി 8 വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ക്യാമ്പിനെത്തിയത്.

rajagiri hospital rajagiri college rajagiri college of social sciences lakshadweep rajagiri lakshadeep