തണുപ്പേകാൻ രാമച്ചം

പുല്ല് വർഗ്ഗത്തിൽപ്പെട്ട സസ്യമാണ് രാമച്ചം. ഈ ഔഷധസസ്യത്തിന് സംസ്‌കൃതത്തിലും ആയൂർവേദഗ്രന്ഥത്തിലും കൂടുതലായും ഉശിരം എന്ന പേരാണ് ഉപയോഗിക്കുന്നത്.

author-image
Devina
New Update
ramacham

പുല്ല് വർഗ്ഗത്തിൽപ്പെട്ട സസ്യമാണ് രാമച്ചം. ഈ ഔഷധസസ്യത്തിന് സംസ്‌കൃതത്തിലും ആയൂർവേദഗ്രന്ഥത്തിലും കൂടുതലായും ഉശിരം എന്ന പേരാണ് ഉപയോഗിക്കുന്നത്.

 രാമച്ചവെള്ളം കുടിക്കുന്നതും രാമച്ചവെള്ളത്തിൽ കുളിക്കുന്നതും ചൂടിനെ അകറ്റാൻ നല്ലതാണ്. ചൂട് കുറയ്ക്കാൻ രാമച്ചവിശറി വീശുന്നതുമെല്ലാം ഏറെ പ്രചാരത്തിലുണ്ടായിരുന്നു.

രാമച്ചത്തിന്റെ പ്രധാനഭാഗം അതിന്റെ വേര് തന്നെയാണ്. കിടക്ക, കർട്ടൻ, വിശറി, ചെരിപ്പ്, സോപ്പ്, പെർഫ്യൂം തുടങ്ങി വിവിധതരം ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് രാമച്ചം ഉപയോഗിക്കുന്നു.

രാമച്ചവേര് ഒരു പിടി തിളപ്പിച്ചാറിയ ശുദ്ധജലത്തിൽ രാത്രി ഇട്ട് അടച്ചുവയ്ക്കുക. പിറ്റേദിവസം രാവിലെ വെള്ളം അരിച്ചെടുത്ത് ആവശ്യത്തിനനുസരിച്ച് ചെറുനാരങ്ങ നീരും അതോടൊപ്പം മധുരമോ അല്ലെങ്കിൽ ഉപ്പോ ചേർത്ത് കുടിക്കാവുന്നതാണ്.