ഇന്ന് ലോക പുകയില വിരുദ്ധ ദിനം. പുകയില സൃഷ്ടിക്കുന്ന രോഗങ്ങളെ കുറിച്ചും അതിന്റെ ദോഷവശങ്ങളെ കുറിച്ചും ആഗോളതലത്തില്‍ അവബോദം സൃഷ്ടിക്കുന്നതിനായി, എല്ലാ വര്‍ഷവും മെയ് 31 ന് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ കാന്‍സറിന് കാരണമാകുന്നു, വളരെ ദോഷകരമാണെങ്കിലും, ഈ ഉല്‍പ്പന്നം ലോകമെമ്പാടും ഉപയോഗിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, പുകയില ഓരോ വര്‍ഷവും 8 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു, ഇതില്‍ 1.3 ദശലക്ഷം ആള്ക്കാര് പുകശ്വസിക്കുന്നവരാണ്.'''Unmasking the Appeal: Exposing Industry tactics on tobacco and necotinoproducts'എന്നതാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തിന്റെ പ്രമേയം.
പുകയില ഉത്പന്നങ്ങള്‍ ഹൃദയ സംബന്ധമായ രോഗത്തിനും,ശ്വാസകോശരോഗങ്ങള്‍ക്കും അര്‍ബുദത്തിനും കാരണമാകുന്നു.ഒരു വ്യക്തി പുകവലിക്കുമ്പോള്‍ അയാള്‍ മാത്രമല്ല ചുറ്റുമുളളവരെയും ദോഷമായി പുകവലി ബാധിക്കുന്നു.പൊതു സ്ഥലത്ത് പുകവലി പാടില്ല എന്ന നിയമം ഉണ്ടെന്കിലും പലപ്പോഴും ആള്ക്കാര് അത് ബോധപൂര്‍വ്വം മറക്കുന്നു.സ്വയം രോഗം വരുത്തി വയ്ക്കുന്ന ഈ പ്രവര്‍ത്തി തങ്ങള്‍ക്ക് മാത്രമല്ല നമ്മുടെ ചുറ്റുമുളളവര്‍ക്കും ദോഷം ചെയ്യും എന്ന തിരിച്ചറിവ് ഉണ്ടാകണം.നോ പറയാം പുകയിലയോടും പുകയില ഉത്പന്നങ്ങളോടും.
ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങളാണ് 1987-ല്‍ ആദ്യമായി ലോക പുകയില വിരുദ്ധ ദിനം ആചരിച്ചത്. 1988 ഏപ്രില്‍ 7 'ലോക പുകയില വിരുദ്ധ ദിനം' ആക്കണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ അസംബ്ലി
WHA40.38, പ്രമേയം പാസാക്കി. 1988-ല്‍, എല്ലാ വര്‍ഷവും മെയ് 31-ന് ലോക പുകയില വിരുദ്ധ ദിനം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് WHA42.19 പ്രമേയം പാസാക്കി.