വെല്ലുവിളി ഉയര്‍ത്തുന്ന സൂപ്പര്‍ബഗുകള്‍; കോവിഡ് പോലെ എളുപ്പമല്ല അതിജീവനം

മനുഷ്യരിലും കാര്‍ഷികരംഗത്തും മൃഗങ്ങളിലുമുള്ള ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ ഇതിന്‌റെ പിന്നിലുണ്ടെന്ന് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്‌റെ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. ഷുചിന്‍ ബജാജ് അഭിമുഖത്തില്‍ പറഞ്ഞു.

author-image
Anagha Rajeev
New Update
f
Listen to this article
0.75x1x1.5x
00:00/ 00:00

ആരോഗ്യരംഗത്തിന് വെല്ലുവിളിയായി മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന സൂപ്പര്‍ബഗുകള്‍ ഉയര്‍ന്നുകഴിഞ്ഞെന്ന് ആരോഗ്യവിദഗ്ധര്‍. കോവിഡ്- 19 മഹാമാരിയെ അതിജീവിക്കാനും അതിനെതിരെ വാക്‌സിന്‍ കണ്ടെത്താനും ലോകത്തിന് സാധിച്ചെങ്കില്‍ ഈ സൂപ്പര്‍ബഗുകള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നതാണ് സത്യം. 

മനുഷ്യരിലും കാര്‍ഷികരംഗത്തും മൃഗങ്ങളിലുമുള്ള ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ ഇതിന്‌റെ പിന്നിലുണ്ടെന്ന് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്‌റെ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. ഷുചിന്‍ ബജാജ് അഭിമുഖത്തില്‍ പറഞ്ഞു.

ആഗോളവ്യാപകമായി ദശലക്ഷക്കണക്കിന് മരണങ്ങള്‍ക്കും സാമ്പത്തിക സാമൂഹിക നാശനഷ്ടങ്ങള്‍ക്കും കോവിഡ് മഹാമാരി വഴിവെച്ചു. എന്നാലും കുറഞ്ഞ കാലയളവിനുള്ളില്‍ ഫലപ്രദമായ പ്രതിരോധ വാക്‌സിന്‍ കണ്ടെത്താനും ചികിത്സ വികസിപ്പിക്കാനും ശാസ്ത്രലോകത്തിനു കഴിഞ്ഞു. എന്നാല്‍ സൂപ്പര്‍ബഗുകളുടെ അവസ്ഥ ഇങ്ങനെയല്ല. ഇവ സുസ്ഥിരമായ ആഘാതഭീഷണി ഉയര്‍ത്തുന്നുണ്ട്. ബാക്ടീരിയകള്‍ പ്രതിരോധം നേടിക്കഴിഞ്ഞാല്‍ മുന്‍പ് ചികിത്സിച്ചിരുന്ന അണുബാധകള്‍ പോലും മാരകമായേക്കാം. ഈ രോഗകാരികളുടെ ദ്രുതഗതിയിലുള്ള പരിണാമത്തിന് അനുസൃതമായി പുതിയ ആന്റിബയോട്ടിക്കുകള്‍ നിര്‍മിക്കാന്‍ മെഡിക്കല്‍ സമൂഹം ശ്രമിക്കുന്നുണ്ട്.

super bug