കേരളത്തിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നു

ഒരു മാസം ശരാശരി 100 എച്ച്‌ഐവി ബാധിതർ ഉണ്ടെന്ന് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.പുതുതായി എച്ച്‌ഐവി അണുബാധിതരാകുന്നതിൽ കൂടുതലും 15-24 നും ഇടയിൽ പ്രായമുള്ളവരാണ്.

author-image
Devina
New Update
hiv

തിരുവനന്തപുരം: ഇന്ന് ലോക എയ്ഡ്‌സ് ദിനം. ഒരു മാസം ശരാശരി 100 എച്ച്‌ഐവി ബാധിതർ ഉണ്ടെന്ന് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

പുതുതായി എച്ച്‌ഐവി അണുബാധിതരാകുന്നതിൽ കൂടുതലും 15-24 നും ഇടയിൽ പ്രായമുള്ളവരാണ്.

2022 മുതൽ 2024 വരെ 9,12,14.2% ആയിരുന്നു വർധന. ഈ വർഷം ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ  എച്ച്‌ഐവി ബാധിതരാകുന്ന 15-24 വയസ്‌സിന് ഇടയുള്ളവരുടെ എണ്ണം 15.4% ആയി ഉയർന്നു.

കഴിഞ്ഞ മൂന്നുവർഷമായി സംസ്ഥാനത്ത് 4477 പേർക്കു പുതുതായി എച്ച്‌ഐവി അണുബാധ കണ്ടെത്തി. 3393 പേർ പുരുഷന്മാരും 1065 പേർ് സ്ത്രീകളുമാണ്.

19 പേര് ട്രാൻസ്‌ജെൻഡർമാരുമാണ്. 90ഗർഭിണികളും ഇതിൽ ഉണ്ട്.

കഴിഞ്ഞ 3 വർഷത്തിനിടെ  എച്ച്‌ഐവി അണുബാധിതർ എറണാകുളത്താണ് ഏറ്റവും കൂടുതൽ ഉള്ളത്.

എറണാകുളം(850), തൃശൂർ(518), തിരുവനന്തപുരം (555),കോഴിക്കോട് (441), പാലക്കാട് (371), കോട്ടയം (350)  വയനാട്ടിൽ ആണ് ഏറ്റവും കുറവ്(67)
കേരളം. എച്ച്‌ഐവി സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ്.