ഈ ഹൃദയം ഇനിയും മിടിക്കും,കൂടുതൽ കരുത്തോടെ..

ഈ ഹൃദയം ഇനിയും മിടിക്കും,കൂടുതൽ കരുത്തോടെ..

author-image
Sukumaran Mani
New Update
Aster Mims

Aster Mims

Listen to this article
0.75x 1x 1.5x
00:00 / 00:00
കോഴിക്കോട്: രാജ്യത്ത് തന്നെ അത്യഅപൂർവ്വവും ഉത്തര കേരളത്തിലെ ആദ്യത്തേതുമായ ഫ്രോസൺ എലഫൻ്റ് ട്രങ്ക് സർജറി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി.കോഴിക്കോട് ചാത്തമംഗലം പായൂരിലെ അബ്ദുൽ സലാമാണ് ഗുരുതരമായ ഹൃദ്രോഗത്തെ തുടർന്ന്  രണ്ട് മാസം മുൻപ് ആസ്റ്റർ മിംസിൽ ചികിത്സതേടി എത്തിയത്.
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഹൃദയ ധമനികളിലെ തകരാറ് എൻ്റോ വാസ്കുലാർ സ്റ്റണ്ടിങ്ലൂടെ മറ്റൊരു ആശുപത്രിയിൽനിന്നും ചികിത്സിച്ച് ആഴ്ചകൾ പിന്നിട്ടപ്പോഴാണ്, മഹാധമനിയിൽ പുതുതായി അന്നൂറിസം രൂപപ്പെടുകയും ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന മഹാധമനിയും തലച്ചോറിലേക്കുള്ള രക്തക്കുഴലുകളും പൊട്ടാറായ നിലയിലായിരുന്നു മിംസ് ആശുപത്രിയിൽഎത്തിയിരുന്നത്.  അടിയന്തിര ശസ്ത്രക്രിയ നടത്തി അന്നൂറിസം ബാധിച്ച മഹാധമനിയും തലച്ചോറിലേക്കുള്ള രക്തക്കുഴലുകളും മാറ്റിവെച്ചിട്ടില്ലെങ്കിൽ  രോഗിയുടെ ജീവൻ അപകടത്തിൽപ്പെടുന്ന അവസ്ഥ. 
രോഗിയുടെ ജീവൻ രക്ഷിക്കാൻ ഫ്രോസൺ എലഫൻ്റ് ട്രങ്ക് എന്ന സർജറിയിലൂടെ മാത്രമേ  സാധ്യമാവുകയുള്ളൂ. വിജയശതമാനം വളരെ കുറവായ ഈ സർജറി ഏറ്റെടുത്ത് നടത്താൻ ഡോ.ബിജോയി ജേക്കബിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം സജ്ജമായിരുന്നു. സാമ്പത്തികമായി വളരെയേറെ ചിലവു വരുന്ന ഈ സർജറി നടത്താൻ  ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ, വാർഡ് മെമ്പർ  ഇ പി വത്സല, തുഫൈൽ പി.ട്ടി, ടീ കെ സി ബഷീർ മാസ്റ്റർ, അജ്മൽ  തടങ്ങിയ സാമൂഹിക പ്രവർത്തകരുടെ  നേതൃത്വത്തിൽ ഒരുകൂട്ടായ്മ രൂപീകരിച്ചപ്പോൾ  ഒരു നാടും നാട്ടുകാരും ആ മിടിപ്പിന് കരുത്ത് പകരാൻ കൂടെനിന്നു. നാലു ദിവസം കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താൻ ഈ കൂട്ടായ്മ നടത്തിയ പ്രവർത്തനവും ശ്രദ്ധേയമാണ്.
മറ്റു ഹൃദയ ശസ്ത്രക്രിയകളിൽ നിന്നും ഫ്രോസൺ എലഫൻ്റ് ട്രങ്ക് സർജറി വ്യത്യസ്തമാവുന്നത് അതിൻ്റെ സങ്കീർണതകൾ  കൊണ്ടാണ്. അന്നൂറിസം ബാധിച്ച മഹാധമനിയും തലച്ചോറിലേക്കുള്ള രക്തക്കുഴലുകളും ഹൃദയത്തിൽ നിന്നും വേർപെടുത്തേണ്ടതും, ഹൃദയത്തിൻ്റെ പ്രവർത്തനം നിർത്തിവെപ്പിക്കുക, തലച്ചോറിലേക്കും മറ്റു അവയവങ്ങളിലേക്കുമുള്ള രക്തയോട്ടം നിർത്തിവെപ്പിക്കുക, തുടങ്ങി തലച്ചോറിൻ്റെയും ഹൃദയത്തിൻ്റെയും മറ്റു ശരീരഭാഗങ്ങളുടെയും സരക്ഷണവും ഉൾപെടുത്തി വളരേ വലിയ വെല്ലുവിളി ഉയർത്തുന്ന സർജറിയാണ് ഇത്. ഹൃദയത്തിൽ നിന്നും ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന മഹാധമനിക്ക്  പകരം ആർട്ടിഫിഷ്യൽ രക്തക്കുഴലുകൾ തുന്നിച്ചേർക്കുന്നതാണ്  ഇത്. ഈ രീതിയിൽ ചെയ്യുന്നത് കൊണ്ട് തന്നെ അത്യന്തം അപകടരവുമാണ്. ഏതെങ്കിലും തരത്തിലുള്ള വീഴ്ച രോഗിയെ മരണത്തിലേക്കോ, പൂർണ്ണമായോ ഭാഗികമായോ തളർച്ചയിലേക്കോ നയിച്ചേക്കാം.
ആറുമണിക്കൂറുകളോളം ഈ രോഗിയുടെ ശരീരം പ്രവത്തിച്ചത് ഹൃദയമില്ലാതെ  ഹാർട്ട് ലങ്ങ് മെഷീനിൻ്റെ സഹായത്തോടെയാണ്. കൃത്യമായി പറഞ്ഞാൽ ആറുമണിക്കൂറുകളോളം ഈ രോഗി ക്ലിനിക്കലി മരണപ്പെട്ട അവസ്ഥയിൽ ആയിരുന്നു. ഇതിൽ  എഴുപത്തിനാല് മിനിട്ടുകളോളം തലച്ചോറിലേക്ക് ഹൃദയം പമ്പ് ചെയ്യാതെയാണ് രക്തം നൽകിയത് എന്നതും ഈ ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്. മൂന്ന് മിനുട്ടിൽ കൂടുതൽ തലച്ചോറിലേക്ക് രക്തത്തിൻ്റെ ഒഴുക്ക് നിലച്ചു പോയാൽ  മസ്തിഷ്ക മരണം  സംഭവിക്കുന്ന അവസ്ഥയിൽ നിന്ന് യാതൊരു ബുദ്ധിമുട്ടും കൂടാതെ ദൈവത്തിൻ്റെ കരസ്പർശംകൊണ്ടും തങ്ങളുടെ അനുഭവപാഠം ഉൾക്കൊണ്ടുകൊണ്ടും ഡോ. ബിജോയിയുടെ നേതൃത്വത്തിലുള്ള സർജറി വിഭാഗവും, ഡോ.സൽമാൻ സലാഹുദ്ദീൻ നേതൃത്വം നൽകുന്ന കാർഡിയോളജി വിഭാഗം, ഡോ.സുനിൽ രാജേന്ദ്രൻ നേതൃത്വം നൽകുന്ന വാസ്‌കുലാർ സർജറി വിഭാഗം, ഡോ.സുജാത നേതൃത്വം നൽകുന്ന അനസ്തേഷ്യ വിഭാഗം , ഗിരീഷ് എച്ച് നേതൃത്വം നൽകുന്ന പെർഫ്യൂഷൻ വിഭാഗം,പരിചയസമ്പന്നരായ നഴ്സുമാരും അടങ്ങിയ മെഡിക്കൽ ടീം മറ്റൊരു ചരിത്രം കൂടി രചിച്ചു.
ഇന്ന് അബ്ദുൽ സലാം പൂർണ്ണ ആരോഗ്യത്തോടെ തൻ്റെ ദിനചര്യയിലേക്ക് നീങ്ങിയിരികുന്നു എന്നതും കൂടുതൽ സന്തോഷം നൽകുന്നു.
വളരെ സങ്കീർണമായ ശസ്ത്രക്രിയകളും മറ്റും ചെയ്യാനുള്ള ആധുനിക മെഡിക്കൽ സജ്ജീകരണങ്ങളും  കൃത്യമായ പരിശീലനം കിട്ടിയ ഒരുകൂട്ടം മെഡിക്കൽ സ്റ്റാഫിൻ്റെ ഒത്തൊരുമയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. ബിജോയി ജേക്കബ് പറഞ്ഞു.
ജീവൻ നിലനിർത്താൻ മലയാളികൾ നടത്തുന്ന ഒത്തൊരുമയും സഹകരണവും എക്കാലവും പ്രശംസനീയമാണ്. കഴിഞ്ഞ ദിവസം റഹീമിൻ്റെ ജീവനുവേണ്ടി എല്ലാവരും ഒരുമിച്ചതും നമ്മൾ കണ്ടതാണ്.അതേപോലെ തന്നെയാണ് ഈ ശസ്ത്രക്രിയ ചെയ്യാൻ ആവശ്യമായ മുഴുവൻ സഹായ സഹകരണവുമായി തങ്ങളുടെ നാട്ടുകാരും സുഹൃത്തുക്കളും മിംസ് ആശുപത്രി,മിംസ് ചാരിറ്റബിൾ ട്രസ്റ്റും കൂടെ നിന്നതെന്ന്  ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൾ  ഗഫൂർ പറഞ്ഞു.
അടിയന്തിര സാഹചര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാനും വളരെപ്പെട്ടന്ന് തന്നെ മികച്ച ചികിത്സ നൽകി രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും ആസ്റ്റർ മിംസ് ആശുപത്രി സജ്ജമാണ്.ഇത്തരം ചികിത്സകൾക്ക് ആവശ്യമായ  എല്ലാ സാമ്പത്തിക സഹായവും ആസ്റ്റർ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് നൽകാറുണ്ടെന്നും, മികച്ച ചികിത്സ എത്രയും വേഗം ലഭ്യമാകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും മിംസ് സി.ഒ.ഒ ലുക്മാൻ പൊൻമാടത്ത് പറഞ്ഞു.
മിംസിൻ്റെ സേവനം വാക്കുകളിൽ ഒതുക്കാവുന്നതല്ലെന്നും തൻ്റെ ജീവിതത്തിലൂടെ താൻ നേർസാക്ഷി യാണെന്നും അബ്ദുൽ സലാം പറഞ്ഞു . 
 ചടങ്ങിൽ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ, സി.എം.എസ് എബ്രഹാം മാമ്മൻ, ഡോ. ബിജോയ് ജേക്കബ്, ഡോ. സന്ദീപ് മോഹനൻ,  ഡോ. സൽമാൻ സലാഹുദ്ധീൻ, ഡോ.സുദീപ് കോശി, ഡോ.സന്ദീപ് മോഹനൻ, ഡോ.ബിജോയ് കെ, ഡോ.സുനിൽ രാജേന്ദ്രൻ, ഡോ സുജാത പി, സി.ഒ.ഒ ലുക്മാൻ പൊൻമാടത്, അബ്ദുൽ സലാം,നജീബ്, ഉമ്മർ തെക്കയിൽ തുടങ്ങിയവർ സംബന്ധിച്ചു.
Health asterdmhealthcare heart surgery