ബംഗളൂരൂ : കന്നട എഴുത്തുകാരി ബാനു മുഷ്താഖിന് ബുക്കര്‍ പുരസ്‌ക്കാരം.ചെറുകഥാ സമാഹാര വിഭാഗത്തില്‍ ഹൃദയ വിളക്ക് (Heart Lamp) എന്ന ചെറുകഥാ സമാഹാരത്തിനാണ് ബുക്കര്‍ പ്രൈസ്.കന്നടയില്‍നിന്ന് ആദ്യമായി ബുക്കര്‍ പ്രൈസ് നേടുന്ന വ്യക്തിയാണ് ബാനു മുഷ്താഖ്.കന്നട ഭാഷയിലെ പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത് മാധ്യമപ്രവര്‍ത്തകയായ ദീപ ബസ്തിയാണ്.മറ്റു ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കൃതികള്‍ക്കാണ് ബുക്കര്‍ സമ്മാനം ലഭിക്കുക.എഴുത്തുകാരും വിവര്‍ത്തകര്‍ക്കും സമ്മാനത്തുക പങ്കിട്ടു നല്‍കും .55 ലക്ഷം രൂപയാണ് സമ്മാനത്തുക.ഇതോടെ ഇന്ത്യയില്‍നിന്ന് ബുക്കര്‍ പ്രൈസ് നേടുന്ന നലാമത്തെ ആളാണ് ബാനു മുഷ്താഖ്.2022ലെ ബുക്കര്‍ ഗീതാഞ്ജലി ശ്രീയുടെ 'ടും ഓഫ് സാന്റിനായിരുന്നു'.
കര്‍ണാടകയിലെ മുസ്ലീം സ്ത്രീകളുടെ പ്രശനങ്ങളെകുറിച്ച് എഴുതിയ വ്യക്തിയാണ് ബാനു മുഷ്താഖ്.എഴുത്തുകാരി അഭിഭാഷകകൂടിയാണ്്. ലങ്കേഷ് പത്രികയില്‍ റിപ്പോര്‍ട്ടറായും എവുത്തുകാരി പ്രവര്‍ത്തിച്ചിട്ടുണ്ട്. കരി നഗരഗളു എന്ന ചെറുകഥ 'ഹസീന ' എന്ന പേരില്‍ സിനിമ ആയിട്ടുണ്ട്.