പൗ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ
ആക്ഷന്‍ മ്യൂസിക്കല്‍ ത്രില്ലറായി ദീപക് നാഥന്‍ എൻറെര്‍ടെയ്ന്‍മെന്റിൻറെ ബാനറില്‍ ദീപക് നാഥന്‍ നിര്‍മിച്ച് ഗില്ലി രചനയും സംവിധാനവും ഒരുക്കുന്ന "പൗ" എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മലയാളം കന്നട താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങളും ചിത്രത്തിലുണ്ട്.
അശ്വിന്‍ കുമാര്‍, ആത്മിയ രാജന്‍, ബിഗ് ബോസ് ഫെയിം ഋതു മന്ത്ര, ജയപ്രകാശ്, വിജയ് കുമാര്‍, വിജിലേഷ്, പ്രേം പ്രകാശ്, സജല്‍ സുദര്‍ശന്‍, ശാന്തി കൃഷ്ണ, മുത്തുമണി, അമല മാത്യു (കന്നഡ നടി) എന്നിവര്‍ക്കൊപ്പം ജോണ്‍ ലൂക്കാസ് (അമേരിക്കന്‍ നടന്‍) സെര്‍ജി അസ്തഖോവ് (റഷ്യന്‍ നടന്‍) തുടങ്ങിയ വിദേശതാരങ്ങളുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.
പാലി ഫ്രാന്‍സിസാണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം. സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കൊറിയോഗ്രാഫി ശ്രീജിത്ത് പി ഡാസ്ലേഴ്സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശൈലജ ജെ, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഫിനാന്‍സ് ഹെഡ് പ്രീത വിഷ്ണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിച്ചാര്‍ഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, കളറിസ്റ്റ് വിജയകുമാര്‍ വിശ്വനാഥന്‍, സ്റ്റില്‍സ് അജിത് മേനോന്‍.
ടൈറ്റില്‍ ആനിമേഷന്‍ രാജീവ് ഗോപാല്‍, ടൈറ്റില്‍ ഡിസൈനുകള്‍ എല്‍വിന്‍ ചാര്‍ലി, പോസ്റ്റര്‍ ഡിസൈനുകള്‍ ദേവി ആര്‍.എസ്, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്റ്റെറിന്‍ സ്റ്റുഡിയോസ്, പിആര്‍ഒ ആതിര ദില്‍ജിത്ത്