/kalakaumudi/media/media_files/jl6jkGs7LUZWa67DtSGS.jpg)
adivi sesh and banita sandhu to join shoot of film G2 in bhuj
അദിവി ശേഷ് നായകനാകുന്ന ജി2വിൽ നടി ബനിത സന്ധു നായികയായി എത്തുന്നു. വമ്പൻ ആക്ഷൻ രംഗങ്ങളോടെ ഒരുങ്ങുന്ന ബനിതയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് ജി 2. ഗുജറാത്തിലെ ഭുജിൽ ബനിത ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ, സർദാർ ഉദം, ആദിത്യ വർമ്മ തുടങ്ങിയ ചിത്രങ്ങളിൽ ബനിത അഭിനയിച്ചിട്ടുണ്ട്.
2018-ൽ പുറത്തിറങ്ങിയ ഗൂഡചാരി എന്ന ചിത്രത്തിൻ്റെ സീക്വൽ ആറ് വർഷത്തിന് ശേഷം എത്തുകയാണ്. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എകെ എൻ്റർടൈൻമെൻ്റ്‌സ് എന്നിവയുടെ ബാനറിൽ ടിജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനയ് കുമാർ സിരിഗിനീടിയാണ് സംവിധാനം. ഇമ്രാൻ ഹാഷ്മി മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു.
ജി 2 വിൻ്റെ ഭാഗമാകുന്നത് തനിക്ക് സന്തോഷമാണെന്ന് ബനിത നേരത്തെ ചിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ചിത്രത്തിൽ ബനിതയുടെ വേഷം മുമ്പത്തെ കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. പി ആർ ഒ - ശബരി