/kalakaumudi/media/media_files/l6PxsLtZa5MWxxwCT4zu.jpg)
allu arjun movie pushpa 2 the rule teaser out
പുഷ്പയെ വരവേൽക്കാൻ കാത്തിരിക്കുന്ന ആരാധകർക്കായി അല്ലുവിന്റെ പിറന്നാൾ സമ്മാനമെത്തി.ആദ്യ ഭാഗത്തിന്റെ വിജയത്തിനു പിന്നാലെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുഷ്പ ദ റൂൾ ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.ഐക്കൺ സ്റ്റാർ അല്ലു അർജ്ജുന്റെ 42-ാം ജന്മദിനാഘോഷത്തിലാണ് ടീസർ പുറത്തുവിട്ടത്.
ചിത്രത്തിന്റെ ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടത്. ക്ഷേത്രോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ അടങ്ങുന്ന ടീസറിന് വൻ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.പുഷ്പ ഫ്‌ളവർ അല്ലടാ ഫയറാണെന്ന് ഊന്നി പറയുന്നതാണ് ചിത്രത്തിന്റെ ടീസർ. അസുരന്മാരെ നിഗ്രഹിക്കാൻ കാളിദേവിയെ പോലെ താണ്ഡവമാടുന്ന അല്ലുവിനെ ടീസറിൽ കാണാം. സാരി ധരിച്ച്, പൂമാലകൾ കഴുത്തിലണിഞ്ഞ് മുഖത്ത് ചായം പൂശി വില്ലന്മാരെ അടിച്ചിടുന്ന അല്ലുവിന്റെ കിടിലൻ ഫൈറ്റ് ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
സുകുമാറിന്റെ സംവിധാനത്തിൽ ഓഗസ്റ്റ് 15നാണ് സിനിമ തീയേറ്ററുകളിലേക്കെത്തുന്നത്. സുകുമാർ റൈറ്റിംഗ്‌സിനൊപ്പം മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമ നിർമ്മിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. പുഷ്പയുടെ ആദ്യഭാഗത്തിൽ മികച്ച നടനുള്ള ദേശീയ അവാർഡും അല്ലുവിനെ തേടിയെത്തിയിരുന്നു. ഇനി പുഷ്പ 2 ഇറങ്ങുമ്പോൾ മറ്റൊരു ഗംഭീര പ്രകടനം കാണാനുള്ള ആവേശത്തിലാണ് ആരാധകർ.